‘ഈ സ്നേഹത്തിന് നന്ദി’; പാപ്പന് ആരാധകരുടെ ആരവങ്ങൾ, വീഡിയോ പകർത്തി സുരേഷ് ഗോപി…

നിരവധി ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച ജോഷി – സുരേഷ് ഗോപി ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമായ പാപ്പന്റെ സെൻസറിങ് പൂർത്തിയായിരിക്കുക ആണ്. ചിത്രത്തിന് യൂഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ജൂലൈ 29 വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ബുക്കിങ് നാളെ മുതൽ ആരംഭിക്കും. ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രേക്ഷകരുമായി ഈ വിവരങ്ങൾ നായകൻ സുരേഷ് ഗോപി പങ്കുവെച്ചു. കൂടാതെ ‘പാപ്പൻ’ ചിത്രത്തിന്റെ പ്രൊമോഷന് സുരേഷ് ഗോപി കോഴിക്കോട് എത്തിയപ്പോൾ കിട്ടിയ സ്വീകരണത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ആരാധകരുടെ ആവേശവും ആരവങ്ങളും സെൽഫി വീഡിയോയിൽ സുരേഷ് ഗോപി പകർത്തി. ഈ വിഡീയോ സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ‘ഈ സ്നേഹത്തിന് നന്ദി’ എന്നാണ് അദ്ദേഹം കുറിച്ചത്. പ്രേക്ഷകർക്ക് വളരെ പ്രതീക്ഷയുള്ള ചിത്രമാണ് പാപ്പൻ. ജോഷി – സുരേഷ് ഗോപി ടീമിന്റെ ചിത്രം എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒന്ന്. കൂടാതെ ചിത്രത്തിന്റെ പോസ്റ്ററുകളും പ്രോമോ വീഡിയോകളും ഒക്കെ വലിയ പ്രതീക്ഷകൾ ആണ് പ്രേക്ഷകരിൽ നിറച്ചിരിക്കുന്നത്. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പാപ്പനുണ്ട്.
#Kozhikode, thank you for the love! ❤ https://t.co/Z414is3JJe
— Suresh Gopi (@TheSureshGopi) July 26, 2022