മോഹൻലാലിന്‍റെ ‘ഡ്രാമ’ ഓണത്തിന് എത്തില്ല; റിലീസ് തീയതി ഇതാ
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഡ്രാമ ഓണത്തിന് തീയേറ്ററുകളിൽ എത്തും എന്നായിരുന്നു മുൻപ് വാർത്തകൾ വന്നത്. എന്നാൽ ചിത്രത്തിന്‍റെ റിലീസ് സെപ്തംബർ 14 ലേക്ക് മാറ്റിയിരിക്കുക ആണ്.
ഈ ചിത്രത്തിന്‍റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത് ലണ്ടനിൽ ആയിരുന്നു. കഴിഞ്ഞ ആഴ്ച കുട്ടിക്കാനത്തും ചിത്രീകരണം ഉണ്ടായിരുന്നു. അവസാനഘട്ട ചിത്രീകരണം കോഴിക്കോട് ആണ്.
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആണ് മോഹൻലാൽ – രഞ്ജിത്ത് ടീം വീണ്ടും ഒന്നിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ ലോഹം ആയിരുന്നു ഈ കൂട്ടുകെട്ടിന്‍റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. എം കെ നാസറും മഹാ സുബൈറും ചേർന്ന് വർണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്‍റെയും ലില്ലിപ്പുട്ട് മോഷൻ പിക്ചർസിന്‍റെയും ബാനറിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും മുൻപ് പുറത്തിറക്കിയിരുന്നു. ആശാ ശരത്ത്, കനിഹ, ദിലീഷ് പോത്തന്‍, രഞ്ജി പണിക്കർ, ശ്യാമ പ്രസാദ്, ടിനി ടോം, ഷാലിൻ സോയ തുടങ്ങിയവർ ആണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതെ സമയം, മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്ന റോഷൻ ആൻഡ്രൂസ് – നിവിന്‍ പൊളി ചിത്രം കായംകുളം കൊച്ചുണ്ണി ഓണത്തിന് തിയേറ്ററുകളില്‍ എത്തും.