മമ്മൂട്ടി ‘ക്രിസ്റ്റഫർ’ പൂർത്തിയാക്കി; നീതി അഭിനിവേശമാക്കി അയാൾ വരും…

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി – ബി ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ’. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ പോലീസ് ഓഫീസർ ആയാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ രണ്ട് പോസ്റ്ററുകൾ ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ചിരിക്കുക ആണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.
മമ്മൂട്ടി ചിത്രത്തിലെ അഭിനയം പൂർത്തിയാക്കി എന്ന വിവരമാണ് ഉണ്ണി പ്രേക്ഷകരുടെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്നാണ് മമ്മൂട്ടി ചിത്രീകരണം പൂർത്തിയാക്കിയത് എന്ന് ഉണ്ണികൃഷ്ണൻ ട്വീറ്റ് ചെയ്യുന്നു. അദ്ദേഹത്തെ ചിത്രീകരിക്കുക മാജിക്കൽ ആയിരുന്നു എന്നും എല്ലാത്തിനും നന്ദി എന്നും ബി ഉണ്ണികൃഷ്ണൻ ട്വീറ്റിൽ കുറിച്ചു. മമ്മൂട്ടിക്ക് ഒപ്പമുള്ള ഒരു ചിത്രവും ബി ഉണ്ണികൃഷ്ണൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
Mammukka finished his stint in Christopher today. It was magical filming him. Thank you for everything, Mammukka @mammukka @IlluminationsRd pic.twitter.com/AyvSnkQWx4
— B Unnikrishnan (@unnikrishnanb) September 23, 2022
മമ്മൂട്ടി ക്രിസ്റ്റഫർ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. സ്നേഹ, അമൽ പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ തമിഴ് നടൻ വിനയ് റായ് വില്ലൻ വേഷത്തിൽ എത്തുന്നു. ദിലീഷ് പോത്തൻ, ഷൈൻ ടോം ചാക്കോ, ജിനു എബ്രഹാം തുടങ്ങിയവർ ആണ് മറ്റ് താരങ്ങൾ. ജസ്റ്റിൻ വർഗീസ് സംഗീത ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഫയ്സ് സിദ്ദിഖ് ആണ്. എഡിറ്റിംഗ് മനോജ് നിർവഹിക്കുന്നു.