in ,

“ആ അമ്മമ്മയുടെ സന്തോഷം കണ്ടപ്പോ ലാലേട്ടൻ നേരിട്ട് അവരെയൊന്ന് കണ്ടിരുന്നെങ്കിൽ എന്ന് തോന്നി”; വീഡിയോ വൈറൽ

“ആ അമ്മമ്മയുടെ സന്തോഷം കണ്ടപ്പോ ലാലേട്ടൻ നേരിട്ട് അവരെയൊന്ന് കണ്ടിരുന്നെങ്കിൽ എന്ന് തോന്നി”; വീഡിയോ വൈറൽ

മലയാളത്തിൽ ഏറ്റവുമധികം ആരാധകരുള്ള സിനിമാതാരം ആരെന്ന ചോദ്യത്തിന് സംശയമേതുമില്ലാതെ പറയാവുന്ന പേരാണ് ‘ മോഹൻലാൽ’ എന്നത്. കുട്ടികൾ തുടങ്ങി, യുവജനങ്ങൾ, മധ്യവയസ്കർ മുതൽ വൃദ്ധജനങ്ങൾക്കിടയിൽ വരെ മോഹൻലാൽ എന്ന നടനുള്ള സ്വാധീനം മലയാളത്തിൽ മറ്റൊരു സിനിമാതാരത്തിനുമില്ല. കുടുംബ പ്രേക്ഷകർക്കിടയിൽ ഇത്രയധികം സ്നേഹം സമ്പാദിച്ച മറ്റൊരു സിനിമാതാരമില്ല എന്നതും അതിശയോക്തിയില്ലാത്ത കാര്യമാണ്.

കേരളത്തിലെ അമ്മമാർക്കും അമ്മൂമ്മമാർക്കും മോഹൻലാൽ അവരുടെ സ്വന്തം “മോൻ ലാൽ ” ആണ്. അവർ സ്വന്തം മകനെ പോലെയാണ് താരത്തെ കാണുന്നത്. അത്തരമൊരു കടുത്ത മോഹൻലാൽ ആരാധികയായ ഒരമ്മയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കളർ പെൻസിൽസ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വന്ന ഈ വീഡിയോ പങ്ക് വെച്ച് കൊണ്ട് അവർ കുറിച്ചത് ഇങ്ങനെ,

“ഈ അമ്മമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നത്രെ ലാലേട്ടനെ ഒന്ന് നേരിൽ കാണണം എന്നത്.. പക്ഷേ ഇതുവരെ അതിന് കഴിഞ്ഞില്ലെങ്കിലും അമ്മമ്മയുടെ പിറന്നാളിന് ലാലേട്ടനോടൊപ്പം ഒരു ഫോട്ടോ ചെയ്തു കൊടുക്കാൻ വേണ്ടി ആയിരുന്നു അവരെന്നെ contact ചെയ്തത്, പക്ഷേ അമ്മമ്മക്ക് ചില അസുഖങ്ങൾ കാരണം പിറന്നാൾ ദിവസം ഹോസ്പിറ്റലിൽ ആയിരുന്നത്രെ, പിന്നീട് ദിവസങ്ങൾക്കു ശേഷം വീട്ടിൽ എത്തിയപ്പോഴാണ് ഫോട്ടോ സമ്മാനിച്ചത്. ആ അമ്മമ്മയുടെ സന്തോഷം കണ്ടപ്പോ ലാലേട്ടൻ നേരിട്ട് അവരെയൊന്ന് കണ്ടിരുന്നെങ്കിൽ എന്ന് തോന്നി”.

മോഹൻലാൽ എന്ന താൻ ഏറെ സ്നേഹിക്കുന്ന, തന്റെ മകനെ പോലെയുള്ള ആ താരത്തിനൊപ്പം, ഗുരുവായൂരമ്പല നടയിൽ താനും നിൽക്കുന്ന ഒരു ഫോട്ടോ വരച്ചു കിട്ടിയപ്പോഴുള്ള ആ അമ്മയുടെ സന്തോഷം, വീഡിയോ കാണുന്ന ഓരോ പ്രേക്ഷകനും അനുഭവിക്കാൻ സാധിക്കുന്നുണ്ട്. മോഹൻലാൽ എന്ന മനുഷ്യന് മലയാളി മനസ്സിലുള്ള സ്ഥാനത്തിനും കൂടി അടിവരയിടുകയാണ് ഈ വീഡിയോ. ഈ ‘അമ്മ ഇനി മോഹൻലാലിനെ നേരിട്ട് കാണുന്ന നിമിഷത്തിനു കൂടി കാത്തിരിക്കുകയാണ് ഈ വീഡിയോ കണ്ട ഓരോ പ്രേക്ഷകരും.

സൂപ്പർ മെഗാ സ്റ്റാറുകൾ ഒന്നിക്കുന്ന വെബ് സീരീസ് ‘മനോരഥങ്ങൾ’; ട്രെയിലർ പുറത്ത്..

‘നമസ്കാരം ദിനേശാണ് പി ആർ ഒ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു