in

“ഓരോ ഫ്രെയിമിലും ദേവദൂതൻ്റെ അനുഗ്രഹം സ്പർശിച്ച പോലെ”, 24 വർഷങ്ങൾക്കു ശേഷം ക്ലാസിക് ഹിറ്റ് ചിത്രം മോഹൻലാലും കണ്ടു…

“ഓരോ ഫ്രെയിമിലും ദേവദൂതൻ്റെ അനുഗ്രഹം സ്പർശിച്ച പോലെ”, 24 വർഷങ്ങൾക്കു ശേഷം ക്ലാസിക് ഹിറ്റ് ചിത്രം മോഹൻലാലും കണ്ടു…

സിബി മലയലിന്റെ സംവിധാനത്തിൽ 2000ത്തില്‍ റിലീസ് ചെയ്ത ദേവദൂതൻ വീണ്ടും ബിഗ് സ്ക്രീനിൽ തിരികെ എത്തിയത് ആഘോഷമാക്കുകയാണ് പ്രേക്ഷകർ. സോഷ്യൽ മീഡിയ ഒട്ടാകെ ചിത്രം വീണ്ടും കണ്ട അനുഭവം നിരവധി പ്രേക്ഷകർ ആണ് പങ്കുവെക്കുന്നത്. ഇരുപത്തി നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും ദേവദൂതൻ കണ്ട സന്തോഷം നായകൻ മോഹൻലാലും പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.

ഒരു ദേവദൂതന്റെ അനു​ഗ്രഹം ഓരോ ഫ്രെയിപിലും സ്പർശിക്കുമ്പോലെ തോന്നിയെന്നും എല്ലാം ടീം അം​ഗങ്ങൾക്കും അഭിനന്ദനങ്ങൾ എന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. “24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ സിനിമ വീണ്ടും കാണാനിടയായി. ഒരു ദേവദൂതൻ്റെ അനുഗ്രഹം ഓരോ ഫ്രെയിമിലും സ്പർശിക്കുന്നതുപോലെ, അസാധാരണമായൊരു ചാരുത. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ”, മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. ചിത്രത്തിന്റെ പുതിയ ഒരു പോസ്റ്ററും മോഹൻലാൽ കുറിപ്പിന് ഒപ്പം പങ്കുവെച്ചു.

അതേ സമയം, 2000ത്തില്‍ ബോക്സ് ഓഫീസ് പരാജയമായ ചിത്രം റീ റിലീസ് ചെയ്തപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മിനി സ്ക്രീൻ പ്രേക്ഷകരിലൂടെ കള്‍ട്ട് ക്ലാസിക്കായി മാറിയ ചിത്രത്തിന്റെ ഫോർ കെ പതിപ്പ് ലോകമമ്പാടുമുള്ള പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. രഘുനാഥ് പലേരി തിരക്കഥ രചിച്ച ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വഹിച്ചത് സന്തോഷ് തുണ്ടിയിലാണ്.

വിദ്യാ സാഗര്‍ സംഗീതം നിര്‍വഹിച്ച ദേവദൂതനിലെ ഗാനങ്ങള്‍ അന്നുമിന്നും ഹിറ്റായി മാറിയിരിക്കുന്നു. വിശാല്‍ കൃഷ്‍ണമൂര്‍ത്തിയായ മോഹൻലാലിന് പുറമേ ചിത്രത്തില്‍ ജയ പ്രദ,മുരളി, ജനാര്‍ദനൻ, ജഗദീഷ്, വിനീത് കുമാര്‍, ശരത് ദാസ്, വിജയലക്ഷ്‍മി, ലെന, രാധിക, സാന്ദ്ര, ജിജോയി രാജഗോപാല്‍, രാജ കൃഷ്‍ണമൂര്‍ത്തി, ജോയ്‍സ്, രാമൻകുട്ടി വാര്യര്‍ എന്നിവരും കഥാപാത്രങ്ങളായി. മിസ്റ്ററി ഹൊറര്‍ ജോർണര്‍ ആയിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. വർത്തപ്രചരണം: പി. ശിവപ്രസാദ്

കന്നഡ സിനിമ ‘ഇതു എന്താ ലോകവയ്യ’ അവതരിപ്പിക്കാൻ ജിയോ ബേബി; റിലീസ് ഓഗസ്റ്റ് 9 ന്…

വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന നൽകി നടൻ വിക്രം