കന്നഡ സിനിമ ‘ഇതു എന്താ ലോകവയ്യ’ അവതരിപ്പിക്കാൻ ജിയോ ബേബി; റിലീസ് ഓഗസ്റ്റ് 9 ന്…

‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’, ‘കാതൽ-ദി കോർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ വ്യത്യസ്തമായ കഥപറച്ചിലിന് പേരുകേട്ട ജിയോ ബേബി ആദ്യമായി ഒരു കന്നഡ സിനിമ അവതരിപ്പിക്കുകയാണ്. ‘ഇതു എന്താ ലോകവയ്യ’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഈ സിനിമ സിതേഷ് സി ഗോവിന്ദ് രചിച്ച് സംവിധാനം ചെയ്യുന്നു.
കർണാടക-കേരള അതിർത്തിയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന, സാമൂഹിക പ്രാധന്യമുള്ള ഒരു ആക്ഷേപഹാസ്യ ചിത്രമാണ് ഇതു എന്താ ലോകവയ്യ. കന്നഡ, മലയാളം, തുളു, കൊങ്കണി, ബേരി ഭാഷകൾ സംസാരിക്കുന്ന കഥാപാത്രങ്ങൾ ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. കാന്താര സിനിമയിലൂടെ പ്രശസ്തരായ അഭിനേതാക്കൾ ഉൾപ്പടെ 25 ഓളം അഭിനേതാക്കൾ ഈ സിനിമയുടെ താരനിരയിൽ ഉണ്ട്.
കെയോസ് തിയറി സ്ക്രീൻപ്ലേയിൽ ഉപയോഗിച്ചതിനാൽ ഒരു കൺഫ്യൂഷനിലൂടെ കാര്യങ്ങൾ തെളിഞ്ഞു വരുന്നതാണ് ഈ സിനിമയുടെ മേക്കിങ്ങിനു ഉപയോഗിച്ചിരിക്കുന്ന രീതി. നർമ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഈ സിനിമ ഓഗസ്റ്റ് 9 ന് കർണാടകയിൽ റിലീസ് ചെയ്യും.