“ഫോൺ ഉപയോഗിച്ച് ഒരു ടൈം ട്രാവൽ”; കൗതുകമായി ‘മാർക്ക് ആന്റണി’ ടീസർ…

‘മാനാട്’ എന്ന ടൈം ലൂപ്പ് ചിത്രത്തിന് ശേഷം തമിഴിൽ നിന്നൊരു ടൈം ട്രാവൽ ചിത്രം കൂടി എത്തുകയാണ്. ‘മാർക്ക് ആന്റണി’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ മാനാടിൽ വില്ലൻ വേഷത്തിൽ എത്തിയ എസ് ജെ സൂര്യയും വിശാലും ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. തമിഴ് സൂപ്പർതാരം ദളപതി വിജയ് ആണ് ചിത്രത്തിന്റെ ടീസർ ലോഞ്ച് ചെയ്തത്.
ഒരു ഫോൺ ഉപയോഗിച്ചുള്ള ടൈം ട്രാവലിനെ ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നതെന്ന് 2 മിനിറ്റ് 21 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ വ്യക്തമാക്കുന്നുണ്ട്. ടൈം ട്രാവൽ കാരണം ഉണ്ടാകുന്ന ട്വിസ്റ്റുകളിൽ ചിത്രത്തിന്റെ കഥ കേന്ദ്രീകരിക്കുന്നത്. പ്രധാൻ താരങ്ങളായ വിശാലും എസ്‌ജെ സൂര്യയും രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ടൈറ്റിൽ കഥാപാത്രങ്ങളായ മാർക്കിന്റെയും ആന്റണിയുടെയും വേഷങ്ങളിൽ ആണ് ഇരുവരും എത്തുന്നത്.
റിതു വർമ്മ, സുനിൽ, സെൽവരാഘവൻ, അഭിനയ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. പ്രേക്ഷകരിൽ വളരെയധികം കൗതുകമുണർത്തുന്ന ടീസർ ആക്ഷൻ സീക്വൻസുകളും ഗൺ ഷോട്ട് സീക്വൻസുകളും കൊണ്ടും സമ്പന്നമാണ്. കൂടാതെ, സൂര്യയുടെ മുൻ ചിത്രമായ മാനാടിനെ ഓർമ്മപ്പെടുത്തുന്ന ഡയലോഗ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത് വലിയ കയ്യടികൾ നേടി കൊടുക്കും എന്നത് തീർച്ച. ടീസർ: