in , ,

നാനിയുടെ ബിഗ് ഹിറ്റ് ‘ദസറ’ ഒടിടിയിൽ എത്തി…

നാനിയുടെ ബിഗ് ഹിറ്റ് ‘ദസറ’ ഒടിടിയിൽ എത്തി…

നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ‘ദസറ’ മാർച്ച് 30ന് ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായങ്ങൾ നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം സ്വന്തമാക്കി. യുഎസ് ബോക്സ് ഓഫീസിൽ നിന്ന് 2 മില്യൺ ഡോളർ കളക്ഷൻ നേടുന്ന ആദ്യ നാനി ചിത്രമായി മാറിയ ദസറ താരത്തിന്റെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം കൂടിയാണ്. കീർത്തി സുരേഷാണ് നായികയായ ഈ ചിത്രം ഇപ്പോൾ ഡിജിറ്റിൽ റിലീസ് ആയി പ്രേക്ഷകർക്ക് ഒടിടിയിൽ ലഭ്യമായിരിക്കുകയാണ്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഒടിടിയിൽ എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിൽ ആണ് സ്ട്രീം ചെയ്യുന്നത്. നാല് ആഴ്‌ചത്തെ തിയറ്റർ റണ്ണിന് ശേഷം, ഇന്ന് രാവിലെയാണ് ചിത്രമിപ്പോൾ ഒടിടിയിൽ എത്തിയിരിക്കുന്നത്. തെലങ്കാനയിലെ ഗോദാവരിക്കാനിക്ക് സമീപമുള്ള സിംഗരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ധീക്ഷിത് ഷെട്ടി, ഷൈൻ ടോം ചാക്കോ, സമുദ്രക്കനി, സായ് കുമാർ, പൂർണ എന്നിവർ ആണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. ട്രെയിലർ:

മാസ് പരിവേഷത്തിൽ ദിലീപ്; ‘ബാന്ദ്ര’ ടീസർ പുറത്ത്…

“ഫോൺ ഉപയോഗിച്ച് ഒരു ടൈം ട്രാവൽ”; കൗതുകമായി ‘മാർക്ക് ആന്റണി’ ടീസർ…