in

“മഞ്ഞുമ്മൽ ബോയ്സിന് സൂപ്പർ വരവേൽപ്പ്”; റിലീസ് ദിന കളക്ഷൻ 7 കോടി…

“മഞ്ഞുമ്മൽ ബോയ്സിന് സൂപ്പർ വരവേൽപ്പ്”; റിലീസ് ദിന കളക്ഷൻ 7 കോടി…

മലയാള സിനിമയുടെ നല്ലകാലം എന്ന് വിശേഷിപ്പിക്കാം ഈ ഫെബ്രുവരി മാസത്തെ. അന്വേഷിപ്പിൻ കണ്ടെത്തും, പ്രേമലു, ഭ്രമയുഗം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് പിറകെ ഇന്നലെ റിലീസ് ആയ മഞ്ഞുമ്മൽ ബോയ്സും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുകയാണ്. മാത്രമല്ല, ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിന് റിലീസ് ദിനത്തിൽ ബോക്സ് ഓഫീസിൽ ലഭിച്ചത് ഉഗ്രൻ വരവേൽപ്പ് ആണ്.

ആദ്യ ദിനത്തിൽ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഏഴ് കോടിയോളം രൂപ നേടി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ നിന്നുള്ള കളക്ഷൻ 3.35 കോടി ആണ്. താരനിരയിൽ ഒരു സൂപ്പർതാര സാന്നിധ്യവും ഇല്ലാതെ ആണ് ഈ ചിത്രം ഈ കളക്ഷൻ നേടിയിരിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ, ടോവിനോ എന്നീ താരങ്ങളുടെ ചിത്രങ്ങൾക്ക് മാത്രമേ കേരള ബോക്സ് ഓഫീസ് ചരിത്രത്തിൽ ഇതിന് മുകളിൽ കളക്ഷൻ നേടാൻ സാധിച്ചിട്ടുള്ളൂ.

ഗൾഫ് രാജ്യങ്ങളിൽ ചിത്രം ആദ്യ ദിനത്തിൽ 2.4 കോടി ആണ്. യുകെ ബോക്സോഫീസിൽ നിന്ന് 34 ലക്ഷവും ചിത്രം നേടി. ആദ്യ ദിനത്തിൽ മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രത്തിന് ഇന്നും വീക്കെന്റിലും ഒക്കെ മികച്ച ബുക്കിങ് ആണ് ഉള്ളത്. വരും ദിവസങ്ങളിൽ മികച്ച കളക്ഷൻ ചിത്രം നേടും എന്നത് തീർച്ച.

Summary: Manjummel Boys First Day Collection Report

“99 രൂപക്ക് അന്വേഷിപ്പിൻ കണ്ടെത്തും”; സിനിമാ പ്രേമികൾക്ക് വമ്പൻ ഓഫർ..

തെലുങ്കിൽ ‘ഭ്രമയുഗ’ത്തിന് ഗ്രാൻഡ് റിലീസ്; കളക്ഷൻ 42 കോടിയും പിന്നിട്ടു കുതിക്കുന്നു…