in

തെലുങ്കിൽ ‘ഭ്രമയുഗ’ത്തിന് ഗ്രാൻഡ് റിലീസ്; കളക്ഷൻ 42 കോടിയും പിന്നിട്ടു കുതിക്കുന്നു…

തെലുങ്കിൽ ‘ഭ്രമയുഗ’ത്തിന് ഗ്രാൻഡ് റിലീസ്; കളക്ഷൻ 42 കോടിയും പിന്നിട്ടു കുതിക്കുന്നു…

മലയാളത്തിൻ്റെ മഹാ നടൻ മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ ഭ്രമയുഗം തിയേറ്ററുകളിൽ വിജയകരമായി ഒരു ആഴ്ച പിന്നിട്ടിരിക്കുന്നു. രാഹുൽ സദാശിവൻ ഒരുക്കിയ ഈ ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പ് ഇന്ന് റിലീസ് ആവുകയും ചെയ്തു. ഗ്രാൻഡ് റിലീസ് ആണ് തെലുങ്കിൽ ചിത്രത്തിന് ഉണ്ടായത് എന്ന് വിതരണക്കാരായ സിതാര എൻ്റർടെയ്ൻമെൻ്റ്സ് ട്വീറ്റിലൂടെ അറിയിച്ചു. തിയേറ്ററുകളിൽ ഒരു ആഴ്ച പിന്നിട്ട് രണ്ടാം വരത്തിലേക്ക് കടക്കുമ്പോൾ ചിത്രത്തിൻ്റെ കളക്ഷൻ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.

42 കോടി ഗ്രോസ് കളക്ഷൻ ആണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ചിത്രം ഇതിനോടകം നേടിയത്. കേരളത്തിൽ നിന്ന് 17 കോടി ആണ് ചിത്രത്തിന് ലഭിച്ചത്. ബാക്കി മുഴുവൻ കളക്ഷനും റെസ്റ്റ് ഓഫ് ഇന്ത്യ – ഓവർസീസ് മാർക്കറ്റിൻ്റെ സംഭാവന ആണ് എന്നത് ആണ് ശ്രദ്ധേയം. തമിഴ്നാട്ടിലും ചിത്രം മികച്ച പ്രതികരണങ്ങൾ നേടുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

വൈ നോട്ട് സ്റ്റുഡിയോസ്, നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ നിർമ്മിച്ച ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി അവതരിപ്പിച്ച കൊടുമൺ പോറ്റിയുടെ മനയിൽ ഒരു പാണൻ എത്തിപ്പെടുന്നതും തുടർന്ന് നിഗൂഢതകൾ ഓരോന്ന് വെളിപ്പെടുന്നതും തുടർ സംഭവങ്ങളും ആണ് ചിത്രത്തിൻ്റെ ഉള്ളടക്കം. വേറിട്ടൊരു ഹൊറർ ത്രില്ലർ ആണ് സംവിധാനം പ്രേക്ഷകർക്കായി ഒരുക്കിയത്. ചിത്രത്തിൻ്റെ റിവ്യൂ വായിക്കാം.

“മഞ്ഞുമ്മൽ ബോയ്സിന് സൂപ്പർ വരവേൽപ്പ്”; റിലീസ് ദിന കളക്ഷൻ 7 കോടി…

“ഇനി പക്കാ എൻ്റർടെയ്നർ ജോസിൻ്റെ വരവാ”; ‘ടർബോ’ സെക്കൻ്റ് ലുക്ക്…