in

“150 കോടിയും പിന്നിട്ട് മഞ്ഞുമ്മൽ ബോയ്സ്”; മറികടന്നത് പുലിമുരുകനെ, ഇനി ലക്ഷ്യം 2018 മാത്രം…

“150 കോടിയും പിന്നിട്ട് മഞ്ഞുമ്മൽ ബോയ്സ്”; മറികടന്നത് പുലിമുരുകനെ, ഇനി ലക്ഷ്യം 2018 മാത്രം…

ബോക്സ് ഓഫീസിൽ പുതു ചരിത്രം തന്നെ സൃഷ്ടിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം. ഫെബ്രുവരി 21 ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് വാരി കൂട്ടിയത് 150 കോടി രൂപയിലധികം ആണ്. ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിന് ശേഷം മലയാളത്തിന് മറ്റൊരു 150 കോടി ക്ലബ് ചിത്രം കൂടി ലഭിച്ചിരിക്കുന്നു.

മലയാളത്തിൻ്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളായ മോഹൻലാലിൻ്റെ പുലിമുരുകൻ, ലൂസിഫർ എന്നിവയുടെ കളക്ഷൻ മറികടന്ന് ആണ് മഞ്ഞുമ്മൽ ബോയ്സിൻ്റെ ഈ നേട്ടം. കേരള ബോക്സ് ഓഫീസിൽ നിന്ന് 50 കോടി ഗ്രോസ് കളക്ഷൻ നേടുന്ന പത്താമത്തെ ചിത്രം ആകാനും മഞ്ഞുമൽ ബോയ്സിനെ സാധിച്ചു. ദിവസങ്ങൾക്ക് മുൻപ് പ്രേമലു എന്ന ചിത്രവും ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

മഞ്ഞുമ്മൽ ബോയ്സ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയ കളക്ഷൻ മാത്രം 100 കോടി കടന്നിട്ടുണ്ട്. പുലിമുരുകൻ, 2018 എന്നീ ചിത്രങ്ങൾ മാത്രം ആണ് മുൻപ് ഈ നേട്ടം കൊയ്തത്. തമിഴ് നാട്ടിൽ നിന്നുള്ള അത്യുഗ്രൻ പ്രകടനം ആണ് മഞ്ഞുമ്മൽ ബോയ്സിൻ്റെ മാറ്റ് കൂട്ടുന്നത്. 17 ദിവസം കൊണ്ട് 33 കോടി ആണ് ചിത്രം നേടിയിരിക്കുന്നത്. ആഗോളതല കളക്ഷനിൽ ചിത്രം 2018നെയും മറികടക്കാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തൽ.

അമൽ നീരദിൻ്റെ ആക്ഷൻ ത്രില്ലറിൽ ചാക്കോച്ചന് ഒപ്പം ഫഹദ് ഫാസിലും; റിലീസ് ഓഗസ്റ്റിൽ…

“31-ാം ദിവസം ഒടിടിയിൽ അല്ല, 100 കോടി ക്ലബിൽ”; ‘പ്രേമലു’ കളക്ഷൻ റിപ്പോർട്ട് ഇതാ…