in

“31-ാം ദിവസം ഒടിടിയിൽ അല്ല, 100 കോടി ക്ലബിൽ”; ‘പ്രേമലു’ കളക്ഷൻ റിപ്പോർട്ട് ഇതാ…

“31-ാം ദിവസം ഒടിടിയിൽ അല്ല, 100 കോടി ക്ലബിൽ”; ‘പ്രേമലു’ കളക്ഷൻ റിപ്പോർട്ട് ഇതാ…

തിയേറ്ററുകളിൽ ഒരു മാസം പിന്നിടുന്നതിന് മുന്നേ തന്നെ മിക്ക ചിത്രങ്ങളും ഒടിടിയിൽ എത്തുന്ന സാഹചര്യം നിലനിൽക്കെ ‘പ്രേമലു’ എന്ന ചിത്രം ആ പതിവ് തിരുത്തിയിരിക്കുകയാണ്. 31-ാം ദിവസം ഒടിടിയ്ക്ക് പകരം ചിത്രം എത്തിയത് 100 കോടി ക്ലബിൽ ആണ്! ഫെബ്രുവരി 9ന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങൾ നേടിയ പുതിയ റിലീസ് ചിത്രങ്ങളോട് മത്സരിച്ച് ആണ് ലോങ് റൺ സാധ്യമാക്കിയതും 100 കോടി ക്ലബിൽ എത്തിയിരിക്കുന്നതും.

നസ്ലെൻ, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപത്രങ്ങളാക്കി ഗിരീഷ് എ ഡി ഒരുക്കിയ റൊമാൻ്റിക് കോമഡി ചിത്രം ഇപ്പൊൾ തെലുങ്ക് ഭാഷയിലും മൊഴിമാറ്റി റിലീസ് ചെയ്തിട്ടുണ്ട്. മാർച്ച് 8 ന് ആയിരുന്നു തെലുങ്ക് പതിപ്പ് തിയേറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായങ്ങൾ തെലുങ്ക് പതിപ്പിനും ലഭിച്ചതോടെ വൈകാതെ തന്നെ 100 കോടി ക്ലബ് സാധ്യമാകുകയായിരുന്നു.

100 കോടി കളക്ഷനിൽ 52.8 കോടി കളക്ഷൻ വന്നത് കേരളത്തിൽ നിന്നാണ്. റെസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്ന് 8 കോടി നേടി ചിത്രത്തിൻ്റെ ഓവർ സീസ് കളക്ഷൻ 4.4 മില്യൺ ഡോളർ ആണ്. രാജമൗലി യുടെ മകൻ കാർത്തികേയയുടെ കമ്പനി പുറത്തിറക്കിയ തെലുങ്ക് പതിപ്പ് 2 കോടി കളക്ഷൻ നേടി മുന്നേറുകയാണ്. തെലുങ്ക് പതിപ്പിൻ്റെ ഓവർ സീസ് കളക്ഷൻ 85,000 ഡോളർ എത്തിയിട്ടുണ്ട്.

അതേ സമയം, മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന് ശേഷം പ്രേമലുവിലൂടെ ഉടനെ തന്നെ മറ്റൊരു 100 കോടി ക്ലബ് ചിത്രം കൂടി മലയാളത്തിന് ലഭിച്ചിരിക്കുകയാണ്. ഇത് മലയാളത്തിൻ്റെ അഞ്ചാമത്തെ 100 കോടി ക്ലബ് ചിത്രമാണ്. പുലിമുരുകൻ, ലൂസിഫർ, 2018, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങൾ ആണ് മലയാളത്തിൻ്റെ മറ്റ് 100 കോടി ക്ലബ് ചിത്രങ്ങൾ. ഇത് ആദ്യമാണ് ഒരേ വർഷം അതും ഒരേ മാസം മലയാളത്തിന് രണ്ട് 100 കോടി ക്ലബ് ചിത്രങ്ങൾ ലഭിക്കുന്നത്.

Content Summary: Premalu Enters 100 Crore Club

“150 കോടിയും പിന്നിട്ട് മഞ്ഞുമ്മൽ ബോയ്സ്”; മറികടന്നത് പുലിമുരുകനെ, ഇനി ലക്ഷ്യം 2018 മാത്രം…

‘ആവേശം’ ആളിക്കത്തിക്കാൻ രങ്കയും ശിങ്കിടികളും തയ്യാർ; തരംഗമായി പുത്തൻ പോസ്റ്റർ, റിലീസ് ഏപ്രിൽ 11ന് …