in

അമൽ നീരദിൻ്റെ ആക്ഷൻ ത്രില്ലറിൽ ചാക്കോച്ചന് ഒപ്പം ഫഹദ് ഫാസിലും; റിലീസ് ഓഗസ്റ്റിൽ…

അമൽ നീരദിൻ്റെ ആക്ഷൻ ത്രില്ലറിൽ ചാക്കോച്ചന് ഒപ്പം ഫഹദ് ഫാസിലും; റിലീസ് ഓഗസ്റ്റിൽ…

ഭീഷ്മ പർവ്വം എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ആണ് നായകനാകുന്നത്. ആക്ഷൻ ത്രില്ലർ ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ മറ്റ് ചില വിവരങ്ങൾ കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിലും അഭിനയിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. 

അതിഥി വേഷത്തിൽ ആകും ഫഹദ് ഫാസിൽ എത്തുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ റിലീസിനായി ഓഗസ്റ്റ് 15 എന്ന ലോക്ക് ചെയ്തു. ചിത്രത്തിന്റെ വിതരണക്കാർ ആണ് ഈ വിവരങ്ങൾ പുറത്തുവീട്ടിരിക്കുന്നത്. അടുത്ത മാസം ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കും എന്നും സൂചനയുണ്ട്.

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ കൂടാതെ ഷറഫ് യു ധീൻ, ജ്യോതിർമയി, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംവിധായകൻ അമൽ നീരദ് തന്നെ അദ്ദേഹത്തിന്റെ ഹോം ബാനറായ അമൽ നീരദ് പ്രൊഡക്ഷൻസ് എൽഎൽപിയുടെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. എ ആൻഡ് എ റിലീസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുക. ഭീഷ്മ പർവ്വത്തിന് ശേഷം ഒരിക്കൽ കൂടി അമൽ നീരദ് ചിത്രത്തിനായി സുഷിൻ ശ്യാം സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 

‘പതിനെട്ടാം പടി’ താരം അശ്വിൻ ഗോപിനാഥ് വീണ്ടും; പുതിയ ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘റാണി ദി റിയൽ സ്റ്റോറി’…

“150 കോടിയും പിന്നിട്ട് മഞ്ഞുമ്മൽ ബോയ്സ്”; മറികടന്നത് പുലിമുരുകനെ, ഇനി ലക്ഷ്യം 2018 മാത്രം…