പൃഥ്വിരാജ് ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിൽ ഇന്ദ്രജിത്തും ജോയിൻ ചെയ്തു!

0

പൃഥ്വിരാജ് ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിൽ ഇന്ദ്രജിത്തും ജോയിൻ ചെയ്തു!

യുവ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ജൂലൈ പതിനാറിന് വണ്ടിപ്പെരിയാറിൽ ആരംഭിച്ച ഷൂട്ടിങ് ഈ മാസം തിരുവനന്തപുരത്തേക്ക് ഷിഫ്റ്റ് ചെയ്യും. ചിത്രത്തിലെ നായകനായ മോഹൻലാലിന്‍റെ മെഗാ മാസ്സ് ലുക്കും അതുപോലെ തന്നെ ഈ ചിത്രത്തിലെ ചില ഷൂട്ടിംഗ് സ്റ്റില്ലുകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. ഇപ്പോൾ വരുന്ന പുതിയ വിവരങ്ങൾ അനുസരിച്ചു, നടന്‍ ഇന്ദ്രജിത്ത് സുകുമാരൻ ലൂസിഫറിൽ ജോയിൻ ചെയ്തു കഴിഞ്ഞു.

ഒരു നെഗറ്റീവ് വേഷമാണ് താൻ ഈ ചിത്രത്തിൽ അവതരിപ്പിക്കാൻ പോകുന്നത് എന്നും ലൂസിഫറിലെ വേഷം തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണെന്നും ന്ദ്രജിത്ത് കുറച്ചു നാൾ മുൻപേ ഒരു ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

മോഹൻലാലിനൊപ്പം ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഇന്ദ്രജിത് ഇപ്പോൾ സ്വന്തം അനുജനായ പൃഥ്വിരാജിന്‍റെ സംവിധാനത്തിൽ ആണ് മോഹൻലാലിനൊപ്പം അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. മാസ്സ് പൊളിറ്റിക്കൽ ത്രില്ലർ ആയാണ് ലൂസിഫർ ഒരുങ്ങുന്നത് എന്നാണ് സൂചന.

ബോളിവുഡ് താരം വിവേക് ഒബ്‌റോയ്, ടോവിനോ തോമസ്, മഞ്ജു വാര്യർ, മംമ്ത മോഹൻദാസ് തുടങ്ങി ഒരു വമ്പൻ താര നിര തന്നെ ഈ ചിത്രത്തിന്‍റെ ഭാഗമാണ്. ദീപക് ദേവ് സംഗീതം ഒരുക്കുന്ന ലൂസിഫറിന് വേണ്ടി ദൃശ്യങ്ങൾ സമ്മാനിക്കുന്നത് സുജിത് വാസുദേവ് ആണ്. അടുത്ത വർഷം ജനുവരി മാസത്തിൽ റിലീസ് ചെയ്യാൻ പാകത്തിന് ആണ് ലൂസിഫറിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നത്.