Oru Kuttanadan Blog Mammootty Shamna Kasim
in

‘ഒരു കുട്ടനാടൻ ബ്ലോഗി’ലൂടെ ഷംന കാസിമിന് തിരിച്ചു വരവ് ഒരുക്കി മമ്മൂട്ടി!

‘ഒരു കുട്ടനാടൻ ബ്ലോഗി’ലൂടെ ഷംന കാസിമിന് തിരിച്ചു വരവ് ഒരുക്കി മമ്മൂട്ടി!

2015ല്‍ പുറത്തിറങ്ങിയ മിലി എന്ന ചിത്രത്തില്‍ ആണ് മലയാള സിനിമാ പ്രേക്ഷകര്‍ അവസാനമായി ഷംന കാസിമിനെ കണ്ടത്. അതിനു ശേഷം ഷംന കൂടുതലും അഭിനയിച്ചത് തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ആണ്. ഇപ്പോഴിതാ മലയാളത്തിലേക്ക് ഷംന കാസിം തിരിച്ചു വരുന്നത് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിൽ ഒരു പോലീസ് ഓഫീസർ ആയാണ് ഷംന അഭിനയിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ് ഈ കഥാപാത്രം അവതരിപ്പിക്കാനായി ഷംനയുടെ പേര് സംവിധായകൻ സേതുവിനോട് നിർദേശിച്ചത് എന്നാണ് ഷംന പറയുന്നത്.

ഇത്തരം ഒരു അവസരം ഒരുക്കി തന്നതിൽ മമ്മൂട്ടിയോട് ഒരുപാട് നന്ദി ഉണ്ടെന്നും ഷംന കാസിം പറയുന്നു. ചിത്രത്തിലെ മൂന്നു നായികമാരിൽ ഒരാൾ ആണ് ഷംന. വളരെ നിർണ്ണായകമായ മികച്ച ഒരു വേഷമാണ് ഷംന ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ അടുത്തിടെ ഒരു തമിഴ് ചിത്രത്തിന് വേണ്ടി തല മൊട്ടയടിച്ചിരുന്നതിനാൽ നീളം കുറഞ്ഞ മുടിയുമായി ആണ് ഷംന ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

സേതുവിന്‍റെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രത്തിൽ ഹരി എന്ന ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. സേതു തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ അനു സിതാര, ലക്ഷ്മി റായ് എന്നിവരും നിർണ്ണായകമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സണ്ണി വെയ്ൻ , ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം , ജേക്കബ് ഗ്രിഗറി, ഷഹീൻ സിദ്ദിഖ്, നെടുമുടി വേണു, സോഹൻ സീനുലാല് തുടങ്ങിയവരും ഈ ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ശ്രീനാഥ് ശിവശങ്കരൻ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിലെ ഒരു സോംഗ് വീഡിയോ ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്തു. അനന്താ വിഷന്‍റെ ബാനറിൽ മുരളീധരൻ, ശാന്താ മുരളി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഓണചിത്രമായി തീയേറ്ററുകളിൽ എത്തും. പ്രദീപ് നായർ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ്.

ഒടിയനിൽ മോഹൻലാൽ പാടുന്നു

ഒടിയനിൽ മോഹൻലാൽ പാടുന്നു; വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു സംവിധായകൻ

Nivin Pauly and Unni Mukundan in Haneef Adeni's Mikhael

ഹനീഫ് അദേനി ചിത്രം മിഖായേലില്‍ നിവിൻ പോളിയ്‌ക്കൊപ്പം ഉണ്ണി മുകുന്ദനും