ഹനീഫ് അദേനി ചിത്രം മിഖായേലില്‍ നിവിൻ പോളിയ്‌ക്കൊപ്പം ഉണ്ണി മുകുന്ദനും
ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ഹനീഫ് അഥേനി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ‘മിഖായേൽ’. നിവിൻ പോളിയെ നായകനാകുന്ന ഈ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്ററും പുറത്തുവന്നിരുന്നു.
യുവതാരം ഉണ്ണി മുകുന്ദനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാരം ചെയ്യും എന്നാണ് പുതിയ റിപ്പോർട്ട്. നിവിൻ പോളിയും ഉണ്ണിമുകുന്ദനും മുൻപ് വിക്രമാദിത്യൻ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചിരുന്നു. ആ ചിത്രത്തിൽ അതിഥി താരമായി ആയിരുന്നു നിവിൻ പൊളി എത്തിയത്.
കുടുംബബന്ധങ്ങൾ ആണ് ചിത്രത്തിന്‍റെ പ്രമേയം എങ്കിലും ഒരു ക്രൈം ത്രില്ലർ കൂടി ആണ് ഈ ചിത്രം. ഇന്ത്യയിൽ പലയിടങ്ങളിലും വിദേശത്തുമായി ഈ സിനിമ ചിത്രീകരിക്കും. ഓഗസ്റ്റ് 22 മുതൽ ആണ് ചിത്രീകരണം തുടങ്ങുന്നത്.
ജെ ഡി ചക്രവർത്തി, സിദ്ദിഖ്, കലാഭവൻ ഷാജോൺ, കെപിഎസി ലളിത, ശാന്തികൃഷ്ണ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു താരങ്ങൾ.