ടോവിനോ ചിത്രം തീവണ്ടിയുടെ ട്രെയിലർ മമ്മൂട്ടി പുറത്തിറക്കി
ടോവിനോ തോമസിനെ നായകനാക്കി ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന തീവണ്ടി എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. മലയാളത്തിന്‍റെ സൂപ്പർതാരം മമ്മൂട്ടി ആണ് ട്രെയിലർ ലോഞ്ച് ചെയ്തത്.
ഒരു ചെയിൻ സ്മോക്കറുടെ കഥ ആക്ഷേപ ഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ബിനീഷ് എന്ന കഥാപാത്രമായാണ് ടോവിനോ ഈ ചിത്രത്തിൽ എത്തുന്നത്. സംയുക്ത മേനോൻ എന്ന പുതുമുഖ താരം ആണ് ചിത്രത്തിലെ നായിക.
ഓഗസ്റ്റ് സിനിമ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറന്മൂട്, സൈജു കുറിപ്പ്, സുരഭി, സുധീഷ് തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ദുൽഖർ സൽമാന്‍റെ അരങ്ങേറ്റ ചിത്രം സെക്കന്റ് ഷോയ്ക്ക് കഥ ഒരുക്കിയ വിനി വിശ്വലാൽ ആണ് ഈ ചിത്രത്തിന്റെ തിരകഥാകൃത്ത്. സംഗീതം ഒരുക്കുന്നത് കാളിദാസ് മേനോൻ ആണ്. ഗൗതം ശങ്കർ ആണ് തീവണ്ടിയുടെ ഛായാഗ്രാഹകൻ. അപ്പു ഭട്ടതിരി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ചിത്രം ജൂൺ 29ന് തീയേറ്ററുകളിൽ എത്തും.
ട്രെയിലര്‍ കാണാം: