in

ഗോദയ്ക്ക് ശേഷം ബേസിൽ ജോസഫ് ഒരുക്കുന്ന മമ്മൂട്ടി – ടോവിനോ ചിത്രം ഈ വർഷം അവസാനം തുടങ്ങും!

ഗോദയ്ക്ക് ശേഷം ബേസിൽ ജോസഫ് ഒരുക്കുന്ന മമ്മൂട്ടി – ടോവിനോ ചിത്രം ഈ വർഷം അവസാനം തുടങ്ങും!

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ സംവിധായകൻ ആണ് ബേസിൽ ജോസഫ്. ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയ ഗോദയ്ക്ക് ശേഷം ബേസിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകന്മാർ മെഗാസ്റ്റാർ മമ്മൂട്ടിയും യുവതാരം ടോവിനോ തോമസും ആണ്.

ഇതുവരെ പേരിടാത്ത ഈ സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനം തുടങ്ങും എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. ചാർളി, മുന്നറിയിപ്പ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ഉണ്ണി ആർ ആണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.

 

 

എന്നും മികച്ച ചിത്രങ്ങൾ നിർമ്മിക്കുന്ന ഇ ഫോർ എന്റെർറ്റൈന്മെന്റ് എവിഎ പ്രൊഡക്ഷൻസുമായി ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഉണ്ണി ആറിനെ പോലെയുള്ള മികച്ച ഒരു എഴുത്തുകാരനും ബേസിൽ – മമ്മൂട്ടി – ടോവിനോ ടീമും ഒന്നിക്കുമ്പോൾ നല്ല ഒരു സിനിമാ അനുഭവം തന്നെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.

ഗോദയ്ക്ക് ശേഷം വിവാഹവുമായി ബന്ധപ്പെട്ടു സംവിധാനരംഗത്ത് നിന്ന് അവധിയിൽ ആയിരുന്നു ബേസിൽ. മായാനദി എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷത്തിൽ ബേസിൽ എത്തിയിരുന്നു. റോസാപ്പൂ എന്ന പുറത്തിറങ്ങാനിരിക്കുന്ന ബിജു മേനോൻ ചിത്രത്തിലും ഒരു കഥാപാത്രത്തെ ബേസിൽ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടി – ടോവിനോ ടീമിനൊപ്പം മികച്ച ഒരു സിനിമയുമായി ഈ യുവ സംവിധായൻ മടങ്ങി വരവ് അതിഗംഭീരം ആക്കും എന്നാണ് മലയാള സിനിമാ പ്രേക്ഷകരുടെ പ്രതീക്ഷ.

ദിവസേന മുന്നൂറ് പ്രദർശനങ്ങളുമായി ആദി യൂറോപ്പിലും തരംഗമാകാൻ എത്തുന്നു!

തന്നെ വിസ്മയിപ്പിച്ച മോഹൻലാലിനെ വെച്ച് ഒരു ചിത്രം ചെയ്തില്ല; കാരണം വേണു പറയുന്നു