in , ,

ഒടിടി റിലീസിന് ‘മലയൻകുഞ്ഞ്’ തയ്യാർ; റിലീസ് തീയതിയും ട്രെയിലറും പുറത്ത്…

ഒടിടി റിലീസിന് ‘മലയൻകുഞ്ഞ്’ തയ്യാർ; റിലീസ് തീയതിയും ട്രെയിലറും പുറത്ത്…

ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തേണ്ടിയിരുന്ന ഫഹദ് ഫാസിൽ ചിത്രമായിരുന്നു ‘മലയൻകുഞ്ഞ്’. സജിമോൻ പ്രഭാകർ സംവിധാനം ചെയ്ത ഈ ചിത്രം പിന്നീട് തിയേറ്റർ റിലീസ് ആയി എത്തുകയായിരുന്നു. ജൂലൈ 22ന് തീയേറ്ററുകളിൽ എത്തിയ ചിത്രം എആർ റഹ്മാന് മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടി ആയി മാറി. മഹേഷ് നാരായണൻ ആണ് സർവൈവൽ ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിന് തിരക്കഥ രചിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണവും മഹേഷ് ആയിരുന്നു നിർവഹിച്ചത്.

ഇപ്പോളിതാ ചിത്രം ഒടിടി റിലീസിന് തയ്യാറായിരിക്കുക ആണ്. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രം ഒടിടി റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. ഓഗസ്റ്റ് 11ന് ആണ് ചിത്രത്തിന്റെ സ്‌ട്രീമിംഗ്‌ ആരംഭിക്കുന്നത് എന്ന് ഔദ്യോഗികമായി പ്രൈം വീഡിയോ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന് ഒരു പുതിയ ട്രെയിലറും പ്രൈം വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.

ചേലേമ്പ്ര ബാങ്ക് കവർച്ച സിനിമയാകുന്നു; അന്വേഷിക്കാൻ മോഹൻലാൽ, കവരാൻ ഫഹദ്?

കരിയർ ബെസ്റ്റ് പ്രകടനത്തിന് അനശ്വര; മൈക്കിലെ ലഡ്കി ഗാനം പുറത്ത്…