“വെല്ലുവിളിയായി കേളു മല്ലൻ മുതൽ ചമതകൻ വരെ”; മലൈക്കോട്ടൈ വാലിബൻ്റെ റിലീസ് ടീസർ…

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ നാളെ (ജനുവരി 25) തിയേറ്ററുകളിൽ എത്തുകയാണ്. ആരാധകര് വാലിബനെ വരവേൽക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആകുമ്പോൾ പുതിയൊരു പ്രോമോ വീഡിയോ കൂടി അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. 1 മിനിറ്റ് 10 സെക്കൻ്റ് ദൈർഘ്യമുള്ള റിലീസ് ടീസർ ആണ് പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തിലെ നിരവധി കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് പുതിയ ടീസർ. കേളു മല്ലൻ, മാങ്ങോട്ടു മല്ലൻ, മെക്കാളെ മഹാരാജ്, ലേഡി മെക്കാളെ, ചമതകൻ തുടങ്ങിയ കഥാപാത്രങ്ങളെ ആണ് ടീസറിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. ടീസറിൻ്റെ അവസാന ഭാഗത്ത് മോഹൻലാലിൻ്റെ ഒരു ഡയലോഗും ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു പുതുപുത്തൻ ദൃശ്യ വിരുന്ന് തന്നെ ചിത്രം ഒരുക്കും എന്ന് തന്നെ ഈ ടീസർ ഉറപ്പ് നൽകുകയാണ്. ടീസർ കാണാം: