“മാസ്റ്റർപീസ്, തീർച്ചയായും തിയേറ്ററിൽ പോയി കണ്ടിരിക്കേണ്ട സിനിമ”, വാലിബനെ പ്രശംസിച്ച് സാജിദ് യാഹിയ…
മലയാള സിനിമ ലോകം വളരെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം തിയേറ്ററുകളിൽ എത്തി. ഒരു ലിജോ പടത്തിൽ എന്ത് പ്രതീക്ഷിക്കാമോ അത് തന്നെ ചിത്രം നൽകിയിരിക്കുന്നു എന്നാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാവുന്നത്. ഇപ്പോളിതാ വാലിബനെ പ്രശംസിച്ച് സംവിധായകൻ സാജിദ് യാഹിയ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.
മലയാളത്തിൽ ഇങ്ങനെ ഒരു അത്ഭുതം കാണിച്ചതിന് സംവിധായകൻ ലിജോയ്ക്ക് നന്ദി പറഞ്ഞാണ് സാജിദിൻ്റെ കുറിപ്പ് ആരംഭിക്കുന്നത്. വേൾഡ് ക്ലാസ് മെക്കേഴ്‌സ് നമുക്കിടയിൽ ഉണ്ടെന്ന് ഇനി തൻ്റേടത്തോടെ പറയാം എന്നും ഇതൊരു മാസ്റ്റർ പീസ് ആണെന്നും തിയേറ്ററിൽ കണ്ടിരിക്കേണ്ട സിനിമ ആണെന്നും സാജിദ് യാഹിയ കുറിച്ചു. സാജിദ് യാഹിയയുടെ കുറിപ്പിൻ്റെ പൂർണ്ണ രൂപം:
“ലിജോ ഭായ് !! മലയാളത്തിൽ ഇങ്ങനെ ഒരു അത്ഭുദം കാണിച്ചതിന് നന്ദി. ഇന്ത്യൻ സിനിമയ്ക്ക് ഇനി തന്റെടത്തോടെ പറയാം ‘we have world class makers among us ‘ എന്ന്! ഇത് നിശ്ചയമായും തീയേറ്ററിൽ തന്നെ പോയി കണ്ടിരിക്കേണ്ട സിനിമയാണ്! നമ്മൾ മലയാളികൾ ചേർന്ന് ഉണ്ടാക്കിയെടുത്ത ഒരു മാസ്റ്റർ പീസ്സ് എന്ന ബോധ്യത്തോടെ.”, സാജിദ് കുറിച്ചു.