വിനയൻ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ ആദ്യ വീഡിയോ ഗാനം എത്തി…
സിജു വിൽസണെ നായകനാക്കി വിനയൻ ഒരുക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ ഗാനം നിർമ്മാതാക്കൾ പുറത്തുവിട്ടു. ‘പൂതം വരുന്നേ’ എന്ന് തുടങ്ങുന്ന ഗാനത്തിന് എം ജയചന്ദ്രൻ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ് ആണ് രചന. ഗാനം അലപിച്ചിച്ചത് സയനോര ഫിലിപ് ആണ്. വീഡിയോ:
വിനയൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലൻ ആണ് നിര്‍മ്മിച്ചത്. താഴ്ന്ന ജാതിക്കാരുടെ അടിച്ചമർത്തലിനെതിരെ പോരാടിയ ആറാട്ടുപുഴ വേലായുധ പണിക്കരുടെ വേഷത്തില്‍ ആണ് സിജു വിൽസൺ എത്തുന്നത്. മലയാളം കൂടാതെ വിവിധ ഭാഷകളില്‍ പുറത്തിറങ്ങുന്ന ഈ ചിത്രത്തില്‍ ചെമ്പൻ വിനോദ്, സുദേവ് നായർ, കയാടു ലോഹർ, അനൂപ് മേനോൻ, ദീപ്തി സതി, സുധീർ കരമന, സുരേഷ് കൃഷ്ണ, ജാഫർ ഇടുക്കി, സെന്തിൽ കൃഷ്ണ ഇന്ദ്രൻസ്, പൂനം ബജ്‌വ, മാധുരി ബ്രാഗൻസ എന്നിവരും അഭിനയിക്കുന്നു. ഗാനങ്ങൾ എം ജയചന്ദ്രനും പശ്ചാത്തല സംഗീതം സന്തോഷ് നാരായണനുമാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹകൻ ഷാജി കുമാർ നിര്‍വഹിച്ച ചിത്രത്തിന്‍റെ എഡിറ്റർ വിവേക് ഹർഷൻ ആണ്.