“എക് കഹാനി സുനായെ സർ”; ഹൃത്വികും സെയ്ഫും ഒന്നിക്കുന്ന ‘വിക്രം വേദ’ ടീസർ…
വിജയ് സേതുപതിയും മാധവനും നായകന്മാർ ആയി എത്തിയ തമിഴ് സിനിമ വിക്രം വേദ വലിയ രീതിയിൽ നിരൂപരുടെയും പ്രേക്ഷകരുടെ പ്രശംസകൾ നേടുകയും ബോക്സ് ഓഫീസിൽ വലിയ ഹിറ്റുമായ ചിത്രമായിരുന്നു. ബോളിവുഡിലേക്ക് ഈ ചിത്രം ഇതേ പേരിൽ റീമേയ്ക്ക് ചെയ്യുമ്പോൾ ഹൃത്വിക് ഋഷനും സെയ്ഫ് അലി ഖാനും ആണ് നായകന്മാർ ആയി എത്തുന്നത്. തമിഴ് പതിപ്പ് ഒരുക്കിയ സംവിധായിക ദമ്പതികൾ ആയ പുഷ്‌കറും ഗായത്രിയും തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.