നാനിയുടെ മാസ് പകർന്നാട്ടം, ആവേശം തീർത്ത് ‘ദസറ’ ട്രെയിലർ…

നാനി നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘ദസറ’യുടെ ട്രെയിലർ പുറത്തിറങ്ങി. മുൻപ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കോവറുമായി നാനി എത്തുന്ന ചിത്രം ശ്രീകാന്ത് ഒഡീല ആണ് സംവിധാനം ചെയ്യുന്നത്. ധരണി എന്ന കഥാപാത്രത്തെ ആണ് നാനി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കീർത്തി സുരേഷ് വെണ്ണെല എന്ന നായികാ വേഷത്തിൽ എത്തുന്നു. ഇരു താരങ്ങളുടെയും ഇൻട്രോയിലൂടെ ആണ് ട്രെയിലർ ആരംഭിക്കുന്നത്. 2 മിനിറ്റ് 14 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ ആണ് നിർമ്മാതാക്കൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
മാസ് റോളിലേക്കുള്ള നാനിയുടെ പരിവർത്തനവും ഡയലോഗ് ഡെലിവറിയും ആക്ഷൻ രംഗങ്ങളും ഒക്കെയാണ് ട്രെയിലർ കട്ട്സിലെ ഹൈലൈറ്റുകൾ. നടൻ ഷൈൻ ടോം ചാക്കോയും ട്രെയിലറിൽ മുഖം കാണിക്കുന്നുണ്ട്. ട്രെയിലറിൽ കഥ അധികം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആക്ഷൻ സീക്വൻസുകളുടെ കട്ട്സ് ഒക്കെയും പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്നവയാണ് എന്ന സൂചന നൽകുന്നുണ്ട്. കൽക്കരി ഖനികളിൽ ജോലി ചെയ്യുന്ന ആളുകളുടെ ഇരുണ്ട ജീവിതം ആകും ചിത്രത്തിന്റെ വിഷയം എന്ന് കരുതാം.
സായ് കുമാർ, ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി, സമുദ്രക്കനി, സറീന വഹാബ് എന്നിവർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ ലക്ഷ്മി വെങ്കിടേശ്വര ക്രിയേഷൻസിന്റെ സുധാകർ ചെറുകുരിയാണ് ഈ മാസ് ആക്ഷൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാർച്ച് 30ന് ചിത്രം ബിഗ് സ്‌ക്രീനുകളിൽ എത്തും. തെലുങ്ക് കൂടാതെ മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രത്തിന് റിലീസ് ഉണ്ട്. ട്രെയിലർ: