കളക്ഷനിൽ ‘രോമാഞ്ച’ത്തിന് ഏഴാം സ്ഥാനം; ടോപ്പ് 10 ചിത്രങ്ങൾ ഇവ…

അത്ഭുതപ്പെടുത്തുന്ന ബോക്സ് ഓഫീസ് പ്രകടനം ആണ് ‘രോമാഞ്ചം’ എന്ന ചിത്രം കാഴ്ചവെച്ചിരിക്കുന്നത്. നിലവിൽ ദൃശ്യത്തിന്റെ ആഗോളതല കളക്ഷൻ മറികടന്ന് മലയാളത്തിന്റെ എക്കാലത്തെയും ഏഴാമത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രമായി രോമാഞ്ചം മാറിയിരിക്കുക ആണ്. 38 ദിവസം കൊണ്ട് ചിത്രം 65.4 കോടി കളക്ഷൻ ആണ് നേടിയിരിക്കുന്നത് . യുഎഈ ബോക്സ് ഓഫീസിൽ ആകട്ടെ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രം എന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ബോളിവുഡ് ചിത്രം പത്താന് പിറകിൽ ആണ് രോമാഞ്ചം സ്ഥാനം പിടിച്ചിരിക്കുന്നത്.
38 ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് രോമാഞ്ചം നേടിയിരിക്കുന്നത് 39.5 കോടി ഗ്രോസ് കളക്ഷൻ ആണ്. റെസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്ന് 3.8 കോടിയും ഓവർസീസിൽ നിന്ന് 22.1 കോടിയും ചിത്രം നേടി. 17.2 കോടി കളക്ഷനും ലഭിച്ചത് ഗൾഫ് ബോക്സ് ഓഫീസിൽ നിന്നാണ്. യുഎഈ കളക്ഷൻ മാത്രം 11.3 കോടി കടന്നിരിക്കുകയാണ്. ആകെ 65.4 കോടി കളക്ഷൻ നേടിയ രോമാഞ്ചം മലയാളത്തിന്റെ എക്കാലത്തെയും ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ മീഡിയ ഏഴാമത്തെ ചിത്രമായി മാറിയിട്ടുണ്ട്.
മോഹൻലാൽ ചിത്രങ്ങളായ പുലിമുരുകൻ, ലൂസിഫർ എന്നിവയാണ് ആണ് ഒന്നും രണ്ടും സ്ഥാനത്തും ചിത്രങ്ങൾ. ശേഷം മമ്മൂടിയുടെ ഭീഷ്മപർവ്വം, ദുൽഖർ സൽമാന്റെ കുറുപ്പ് എന്നിവയാണ് മൂന്നും നാലും സ്ഥാനത്ത്. നിവിൻ പോളി നായകനായ പ്രേമം, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങൾ ആണ് അഞ്ചും ആറും സ്ഥാനത്ത് ഉള്ളത്.
രോമാഞ്ചത്തിന് പിറകിൽ എട്ടാം സ്ഥാനത്തേക്ക് ദൃശ്യം നീങ്ങിയപ്പോൾ എന്ന് നിന്റെ മൊയ്‌ദീൻ ആണ് ഒൻപതാം സ്ഥാനത്ത് നിൽക്കുന്ന ചിത്രം. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ആണ് പത്താം സ്ഥാനത്തുള്ള ചിത്രം. ആഗോളതല കളക്ഷനിൽ ടോപ്പ് 10 ചിത്രങ്ങൾ:
