‘ലൂസിഫർ’ ഇതാ ഇവിടെ ജനിക്കുന്നു; ചിത്രത്തിന്‍റെ പൂജ നടന്നു

0

‘ലൂസിഫർ’ ഇതാ ഇവിടെ ജനിക്കുന്നു; ചിത്രത്തിന്‍റെ പൂജ നടന്നു

സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർതാരം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്‍റെ പൂജ നടന്നു. ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്‌ മുരളി ഗോപി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, മല്ലിക സുകുമാരൻ, സുപ്രിയ തുടങ്ങിയർ പൂജയിൽ പങ്കെടുത്തു.

പ്രഖ്യാപിച്ച നാൾ മുതൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ലൂസിഫറിന്‍റെ ചിത്രീകരണം ജൂലൈ 18ന് തിരുവനന്തപുരത്ത്‌ തുടങ്ങും. കുട്ടിക്കാനാവും മുംബൈയും ആണ് ചിത്രത്തിന്‍റെ മറ്റു ലൊക്കേഷനുകൾ.

ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജിന്‍റെ സഹോദരനും നടനുമായ ഇന്ദ്രജിത്തും ഒരു പ്രധാന വേഷം കൈകാരം ചെയ്യുന്നുണ്ട്. ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ് വില്ലൻ വേഷത്തിൽ എത്തുന്നു. ടോവിനോ തോമസ്, മഞ്ജു വാര്യർ, ക്വീൻ നായിക സാനിയ തുടങ്ങിയവരും ചിത്രത്തിന്‍റെ താര നിരയിൽ ഉണ്ടാകും എന്നാണ് വിവരം.

അതെ സമയം, നടൻ എന്ന നിലയിൽ നൂറ് സിനിമകൾ പൂർത്തിയാക്കിയ പൃഥ്വിരാജ് ഇനി ലൂസിഫറിന് ശേഷം മാത്രം ആയിരിക്കും അഭിനയത്തിലേക്ക് മടങ്ങി എത്തുക. ഈ വർഷം അവസാനത്തോട് കൂടി ലൂസിഫറിന്‍റെ ചിത്രീകരണം പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.