in

ജയസൂര്യ ചിത്രം ‘പ്രേത’ത്തിന് രണ്ടാം ഭാഗം വരുന്നു!

ജയസൂര്യ ചിത്രം ‘പ്രേത’ത്തിന് രണ്ടാം ഭാഗം വരുന്നു!

പുണ്യാളൻ അഗർബത്തീസ്, ആട് എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും മറ്റൊരു ജയസൂര്യ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുക ആണ്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പ്രേതം എന്ന ഹിറ്റ് ചിത്രത്തിന് ആണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.

ജോൺ ഡോൺ ബോസ്കോ എന്ന മെന്റലിസ്റ്റ് ആയി ജയസൂര്യ അഭിനയിച്ച പ്രേതം 2016ൽ ആയിരുന്നു റിലീസ് ചെയ്തത്. ഹൊറർ കോമഡി ചിത്രമായ പ്രേതം വൻ വിജയം ആകുകയും ചെയ്തു.

ഒരു റിസോർട്ടിൽ നടക്കുന്ന ചില അസാധാരണ സംഭവങ്ങളുടെ ചുരുൾ അഴിക്കാൻ മെന്റലിസ്റ്റ് ജോൺ ബോസ്കോ ശ്രമിക്കുന്നത് ആയിരുന്നു ആദ്യ ഭാഗത്തിന്റെ കഥ. അജു വർഗീസ്, ഷറഫുദ്ധീൻ, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രൻ, പേർളി മാണി തുടങ്ങിയവർ ആയിരുന്നു പ്രേതത്തിലെ മറ്റു അഭിനേതാക്കൾ.

ഇപ്പോഴും തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിന് വേണ്ടി ആണ് രഞ്ജിത്ത് ശങ്കർ – ജയസൂര്യ കൂട്ടുകെട്ട് ഒടുവിൽ ഒന്നിച്ചത്. രണ്ടാം ഭാഗം പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസും ഈ കൂട്ടുകെട്ടിൽ നിന്നുള്ള ചിത്രം ആയിരുന്നു.

 

പേരൻപ് ടീസർ

പേരൻപ് ടീസർ പുറത്തിറങ്ങി; മമ്മൂട്ടിയുടെ അതിഗംഭീര പ്രകടനം തന്നെ ഹൈലൈറ്റ്

Lucifer Pooja

‘ലൂസിഫർ’ ഇതാ ഇവിടെ ജനിക്കുന്നു; ചിത്രത്തിന്‍റെ പൂജ നടന്നു