in , ,

മിസ്റ്ററി ത്രില്ലറുമായി ഞെട്ടിക്കാൻ പൃഥ്വിരാജ് – ഐശ്വര്യ ലക്ഷ്മി ടീം; ‘കുമാരി’യുടെ ടീസർ പുറത്ത്…

മിസ്റ്ററി ത്രില്ലറുമായി ഞെട്ടിക്കാൻ പൃഥ്വിരാജ് – ഐശ്വര്യ ലക്ഷ്മി ടീം; ‘കുമാരി’യുടെ ടീസർ പുറത്ത്…

‘കുമാരി’ എന്ന മിസ്റ്ററി ത്രില്ലർ ചിത്രവുമായി എത്തുക ആണ് പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ
പൃഥ്വിരാജ് പ്രൊഡക്ഷൻസ്. ഐശ്വര്യ ലക്ഷ്മി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നിർമ്മൽ സഹദേവൻ ആണ് സംവിധാനം ചെയ്യുന്നത്. സച്ചിൻ രാംദാസും സംവിധായകൻ നിർമ്മലും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. മുൻപ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ടീസറും അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുക ആണ്.

2 മിനിറ്റ് 25 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ പൃഥ്വിരാജ് ഒരു ലൈബ്രറിയിലെ പുസ്തകത്തിലൂടെ കുമാരിയുടെ കഥ വായിക്കുന്നതായി ആണ് കാണിക്കുന്നത്. പ്രാണൻ കൊടുത്തും അധികാരവും ആചാരങ്ങളും നിലനിർത്തണം എന്ന് പഠിച്ചു വളർന്ന ഒരു കൂട്ടം ആളുകളുടെ ഇടയിലേക്ക് വിവാഹിതയായി കുമാരി വരുന്നതിൽ നിന്നാണ് കഥ തുടങ്ങുന്നത്. ടീസര്‍:

തീയേറ്ററുകളിൽ ‘അവതാർ’ എത്തി; എൻഡ്‌ ക്രെഡിറ്റിൽ ‘അവതാർ 2’വിന്‍റെ 10 മിനിറ്റോളം വരുന്ന സീനുകളും…

തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ദുൽഖറിന്റെ ക്രൈം ത്രില്ലർ സീരീസ്; ‘ഗൺസ് ആൻഡ് ഗുലാബ്‌സ്’ ടീസർ…