in , ,

‘കിംഗ് ഓഫ് കൊത്ത’യിലെ കലാപക്കാരാ വീഡിയോ ഗാനം എത്തി…

‘കിംഗ് ഓഫ് കൊത്ത’യിലെ കലാപക്കാരാ വീഡിയോ ഗാനം എത്തി…

ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്തയിലെ കലാപക്കാര എന്ന ഗാനത്തിൻ്റെ വീഡിയോ നിർമ്മാതാക്കൾ പുറത്തിറക്കി. മുൻപ് ലിറിക്കൽ വീഡിയോ ആയി റിലീസ് ആയ ഗാനം ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമുകളിൽ ട്രെൻഡിങ് ആയി മാറിയിരുന്നു. വമ്പൻ ഹിറ്റ് ആയി മാറിയ ഈ ഗാനം രംഗത്തിൽ ദുൽഖറിന് ഒപ്പം ചുവട് വെച്ചത് നടി റിതിക സിംഗ് ആണ്.

ശ്രേയ ഘോഷൽ, ബെന്നി ദയാൽ, ജെക്സ് ബിജോയ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചത്. ജോയ് പോളിൻ്റെ വരികൾക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കിയത്. വീഡിയോ കാണാം:

രജനികാന്തിൻ്റെ ‘ജയിലർ’ ഇനി മലയാളത്തിലും; ഒടിടി റിലീസ് പ്രഖ്യാപിച്ചു…

ഇടിച്ചു നിരത്തി ഒൻപതാം ദിവസം ‘ആർഡിഎക്സ്’ 50 കോടി ക്ലബിൽ…