ഇടിച്ചു നിരത്തി ഒൻപതാം ദിവസം ‘ആർഡിഎക്സ്’ 50 കോടി ക്ലബിൽ…
ഓണം റിലീസ് ആയി തിയേറ്ററുകളിൽ എത്തിയ മൾട്ടി സ്റ്റാർ ചിത്രം ‘ആർഡിഎക്സ്’ ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനുമായി കുതിക്കുകയാണ്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം അൻപത് കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്. വെറും 9 ദിവസം കൊണ്ട് ആണ് ആർഡിഎക്‌സ് 50 കോടി കളക്ഷൻ ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയിരിക്കുന്നത്.
ഷെയ്ൻ നിഗം, ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ആക്ഷൻ ചിത്രം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റർസിൻ്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മിച്ചത്. ബാബു ആൻ്റണി, മഹിമ നമ്പ്യാർ, ലാൽ, ബൈജു, ഐമ റോസ്മി സെബാസ്റ്റ്യൻ, മാല പാർവതി, ബൈജു, വിഷ്ണു അഗസ്ത്യ, സുജിത്ത് ശങ്കർ എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് അൻപറിവ് ടീം ആണ്. സാം സി എസ് സംഗീതവും ചമൻ ചാക്കോ എഡിറ്റിങ്ങും കൈകാര്യം ചെയ്ത ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചത്.