in

നാനിയുടെ വെണ്ണല ആയി കീർത്തി; ‘ദസറ’യിലെ താരത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി…

“വെണ്ണല വെറുമൊരു പേരല്ല, ഇമോഷനാണ്” എന്ന കാപ്ഷന്‍ നല്‍കിയാണ്‌ നിര്‍മ്മാതാക്കള്‍ പോസ്റ്റര്‍ പുറത്തുവിട്ടത്

സൗത്ത് ഇന്ത്യ ഒട്ടാകെ ആരാധകരെ സൃഷ്ടിച്ച നടിയാണ് കീർത്തി സുരേഷ്. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന താരത്തിന്റെ പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ അപ്‌ഡേറ്റ് എത്തിയിരിക്കുക. നാച്ചുറൽ സ്റ്റാർ നാനി നായകനാകുന്ന ‘ദസറ’ എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റ് ആണ് വന്നിരിക്കുന്നത്. ഈ ചിത്രത്തിലെ കീർത്തി സുരേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് അപ്‌ഡേറ്റ് ആയി എത്തിയിരിക്കുന്നത്. വെണ്ണല എന്നാണ് കീർത്തിയുടെ കഥാപാത്രത്തിന്റെ പേര്. നൃത്തം ചെയ്യുന്ന കീർത്തിയെ ആണ് ഫസ്റ്റ് ലുക്കിൽ കാണാൻ കഴിയുന്നത്. “വെണ്ണല വെറുമൊരു പേരല്ല, ഇമോഷനാണ്” എന്ന കാപ്ഷന്‍ നല്‍കിയാണ്‌ നിര്‍മ്മാതാക്കള്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. നാനിയുടെ നായികയായി കീർത്തി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. നെനു ലോക്കൽ എന്ന 2017ലെ ചിത്രത്തിൽ ആയിരുന്നു ഇരുവരും മുൻപ് ഒന്നിച്ചത്.

ശ്രീലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശ്രീകാന്ത് ഒഡേല ആണ്. നാനിയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം എന്ന വിശേഷണത്തോടെ തീയേറ്ററുകളിൽ എത്തിക്കാൻ പോകുന്ന ഈ ചിത്രത്തിൽ അടിമുടി വ്യത്യസ്തമായ മേക്ക്ഓവറിൽ ആണ് താരം എത്തുന്നത്. പുഷ്പ എന്ന ചിത്രത്തിലെ അല്ലു അർജ്ജുൻ ലുക്കിനെ ഓർമ്മപ്പെടുത്തുന്നുണ്ട് താരത്തിന്റെ മേക്ക് ഓവർ. തെലങ്കാനയിലെ ഗോദാവരികാനിയിലെ സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തില്‍ വേറിട്ട വേഷത്തില്‍ നാനിയെ കാണാം. സന്തോഷ് നാരായണൻ സംഗീത സംവിധാനവും സത്യൻ സൂര്യൻ ഐ എസ് സി ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ നവീൻ നൂലി ആണ്. ഈ മാസ് എന്റർടെയ്‌നർ 2023 മാർച്ച് 30 ന് ആണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുക.

“ഒറ്റയ്ക്ക് അടിച്ചു തന്നാടാ ഇതുവരെ എത്തിയത്”; ‘കാപ്പ’യുടെ മരണ മാസ് ടീസർ…

“നമ്മള്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അവരീ കേസ് അന്വേഷിച്ചുകൊണ്ടേ ഇരിക്കും”; ദൃശ്യം 2 ട്രെയിലർ…