“ഒറ്റയ്ക്ക് അടിച്ചു തന്നാടാ ഇതുവരെ എത്തിയത്”; ‘കാപ്പ’യുടെ മരണ മാസ് ടീസർ…

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കാപ്പ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുക ആണ്. സരിഗമ യൂട്യൂബ് ചാനലിലൂടെ 1 മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ റിലീസ് ചെയ്തിരിക്കുന്നത്. “ഗ്യാങ്സ് തമ്മിലുള്ള ഏറ്റുമുട്ടലിൽ ഗ്യാങ് ലീഡർ കൊല്ലപ്പെട്ടാൽ അവന്റെ സഹോദരനെയോ അളിയനെയോ മച്ചമ്പിയോ ആരെയെങ്കിലും ഗ്യാങ് അങ് ഏറ്റെടുക്കും. എന്നിട്ട് ആ കൊലയ്ക്ക് പകരം വീട്ടും.” – നന്ദുവിന്റെ കഥാപാത്രം പറയുന്ന ഈ ഡയലോഗോടെ ആണ് ടീസർ തുടങ്ങുന്നത്. ശേഷം ഗ്യാങ്ങുകളുടെ ചില ഏറ്റുമുട്ടലും മറ്റും ടീസറിൽ മിന്നിമായുന്നത് കാണാം. ശേഷമാണ് നായക കഥാപാത്രമായി പൃഥ്വിരാജിന്റെ എന്ററി. ഒറ്റയ്ക്ക് ഒരു സംഘത്തെ നേരിടുന്ന പൃഥ്വിരാജിന്റെ ചില ആക്ഷൻ രംഗങ്ങളുടെ മിന്നും കാഴ്ചയാണ് ടീസറിൽ പിന്നെ ദൃശ്യമാകുന്നത്. ഒറ്റയ്ക്ക് ആണോ വന്നത് എന്ന് പരിഹസിച്ചു വെല്ലുവിളിച്ച ആളോട് “ഒറ്റയ്ക്ക് അടിച്ചു തന്നാടാ ഇതുവരെ എത്തിയത്” എന്ന മറുപടി പൃഥ്വിരാജ് നൽകുന്നിടത്ത് ആണ് ടീസർ അവസാനിക്കുന്നത്.
തിരുവനന്തപുരം പശ്ചാത്തലമാക്കിയുള്ള ഗ്യാങ് വാർ വിഷയമാകുന്ന ചിത്രത്തിൽ കിടിലൻ ആക്ഷൻ രംഗങ്ങളും ഡയലോഗുകളും ഉണ്ടാവും എന്ന സൂചനയാണ് ഈ ടീസർ നൽകിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ ആണ് ചിത്രം രചിച്ചിരിക്കുന്നത്. ആസിഫ് അലി, അപർണ്ണ ബാലമുരളി, അന്ന ബെൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ, തിയേറ്റർ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ജോമോൺ ടി ജോൺ ആണ് ഡിഒപി. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഡോൺ വിൻസെന്റ് ആണ്. ക്രിസ്മസ് റിലീസ് ആയി ചിത്രം തീയേറ്ററുകളിൽ എത്തും. ടീസർ: