in

‘കായംകുളം കൊച്ചുണ്ണി’ പൂര്‍ത്തിയായി; ഇനി ഇത്തിക്കര പക്കിയെ കൂട്ടിയുള്ള വരവിനുള്ള കാത്തിരിപ്പിലേക്ക്!

‘കായംകുളം കൊച്ചുണ്ണി’ പൂര്‍ത്തിയായി; ഇനി ഇത്തിക്കര പക്കിയെ കൂട്ടിയുള്ള വരവിനുള്ള കാത്തിരിപ്പിലേക്ക്!

റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം പൂർത്തിയായി. കായംകുളം കൊച്ചുണ്ണിയായി നിവിൻ പൊളി എത്തുന്ന ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണം ശ്രീലങ്കയിൽ ആയിരുന്നു.

161 ദിവസങ്ങൾ കൊണ്ടാണ് കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. സൂപ്പർതാരം മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ഇത്തിക്കര പക്കി ആയാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇത്തിക്കര പക്കി സ്റ്റിൽസ് ഒക്കെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം ആണ് ഉണ്ടാക്കിയത്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കഥാപാത്രം കൂടി ആണത്.

 

ബോബി – സഞ്ജയ് കൂട്ടുകെട്ട് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 40 കോടിയോളം നിർമ്മാണ ചിലവിൽ ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലൻ ആണ്. പ്രിയ ആനന്ദ്, സണ്ണി വെയ്ൻ, ബാബു ആന്റണി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

ബിനോദ് പ്രധാന ആണ് ക്യാമറ കൈകാരം ചെയ്തിരിക്കുന്നത്. ബാഹുബലി സൗണ്ട് ഡിസൈനർ സതീഷ് ആണ് കൊച്ചുണ്ണിയ്ക്കും ശബ്ദം ഒരുക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.

 

മൂന്നു സിനിമാ ഇൻഡസ്ട്രികളിലെ മിന്നും താരങ്ങൾക്ക് മോഹൻലാലിന്‍റെ ‘ആരോഗ്യപരമായ’ വെല്ലുവിളി!

രണ്ടാമൂഴം മോഷൻ ടീസർ ഒടിയനൊപ്പം തീയേറ്ററുകളിൽ; ഞെട്ടിക്കുന്ന അനൗൺസ്‌മെന്റുകൾ ഉടൻ!