പ്രഭുദേവയുടെ കോറിയോഗ്രഫിയിൽ നിറഞ്ഞാടി മഞ്ജു വാര്യർ; ‘ആയിഷ’ ഗാനം എത്തി…

മഞ്ജു വാര്യർ നായികയാകുന്ന മലയാളം – അറബിക് ചിത്രമാണ് ആയിഷ. മലയാളം, അറബിക് കൂടാതെ നിരവധി ഇന്ത്യൻ ഭാഷകളിലും മൊഴി മാറി എത്തുന്നു എന്ന് പ്രതീക്ഷിക്കുന്ന ഈ ചിത്രം നവാഗതനായ ആമിർ പള്ളിക്കൽ ആണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിലെ കണ്ണില് കണ്ണില് എന്ന ഗാനത്തിന്റെ വീഡിയോ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്. ലിറിക്കൽ വീഡിയോയ്ക്ക് ശേഷമാണിപ്പോൾ ഈ ഗാനത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഈ ഗാനത്തിന് നൃത്തം ഒരുക്കിയത് തെന്നിന്ത്യൻ താരം പ്രഭു ദേവ ആണ്.
എം ജയചന്ദ്രൻ ആണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയത്. ബി ഹരിനാരായണൻ രചിച്ച വരികൾ ആലപിച്ചിരിക്കുന്നത് അഹി അജയൻ ആണ്. ഈ ഗാനത്തിന് അറബിക് വരികളും ഉണ്ട്. ഡോക്ടർ നൂറ ആണ് അറബിക് വരികൾ രചിച്ചത്. അഹി അജയന്റെ ഭാഗം കേരളത്തിൽ കെ7 സ്റ്റുഡിയോയിലും അറബിക് ഭാഗം ദുബായിലെ സ്റ്റുഡിയോയിലും ആണ് റെക്കോർഡ് ചെയ്തത്. പ്രഭുദേവയുടെ കോറിയോഗ്രഫിയിലുള്ള മഞ്ജു വാര്യരുടെ ഡാൻസ് ആണ് ഈ വീഡിയോ ഗാനത്തിന്റെ മറ്റൊരു ഹൈലൈറ്റ്. വീഡിയോ ഗാനം: