മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ ഒന്നിക്കുന്നു; ആരാധകർക്ക് ട്രീറ്റ് ഒരുക്കി വിഷ്ണു മഞ്ചുവിന്റെ ‘കണ്ണപ്പ’ ടീസർ…

ഇന്ത്യന്‍ സിനിമയിലെ നിരവധി സൂപ്പര്‍ താരങ്ങൾ ഭാഗമാകുന്ന ചിത്രമാണ് ‘കണ്ണപ്പ’. വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രത്തിൽ മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാർ, ശരത്കുമാര് തുടങ്ങിയവ സൂപ്പർ താരങ്ങളാണ് ഒന്നിക്കുന്നത്. 100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം മുകേഷ് കുമാർ സിംഗ് ആണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ കണ്ണപ്പ ടീം പുറത്തിറക്കി.
ഫാൻ്റസി ഡ്രാമയായി ഒരുക്കുന്ന ചിത്രം കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ ആണ് പറയുന്നത്. നിരീശ്വരവാദിയും നിർഭയനായ യോദ്ധാവുമായ കണ്ണപ്പ ശിവ ഭക്തനായി മാറുന്നു. അർപ്പണബോധമുള്ള അനുയായിയായി വേഷമിടുന്നു. സ്വന്തം കണ്ണുകൾ ബലിയർപ്പിച്ചുകൊണ്ട് തൻ്റെ ഭക്തി പ്രകടിപ്പിക്കുകയും ചെയ്യുന്നു. ടീസർ നല്കുന്ന സൂചന അനുസരിച്ച് അക്ഷയ് കുമാർ ആണ് ശിവന്റെ വേഷത്തിൽ എത്തുന്നത്.
മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാർ എന്നിവരുടെ ചില മിന്നും കാഴ്ചകൾ മാത്രം ആണ് ടീസർ നല്‍കിയത്. ഒറ്റ ഫ്രെയ്മിൽ താരങ്ങൾ എല്ലാം ഒന്നിക്കുമോ എന്ന് അറിയാനുള്ള ആകാംക്ഷയും പ്രേക്ഷകർക്കുണ്ട്. എന്നിരുന്നാലും ഒരു ചിത്രത്തിൽ ഇത്രയും സൂപ്പർ താരങ്ങൾ ഒന്നിച്ചു എത്തുന്നതിന്റെ ആവേശത്തിന് യാതൊരു കുറവും ഇല്ല.
എവിഎ എന്റർടൈന്മെന്റ്സിന്റെയും 24 ഫ്രെയിംസ് ഫാക്ടറിയുടെ ബാനറിലും ഡോ. മോഹൻ ബാബു ആണ് ചിത്രം നിർമ്മിച്ചത്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ എന്നിവരെ കൂടാതെ മോഹൻ ബാബുവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
എല്ലാ തലമുറയ്ക്കും കണ്ണപ്പ പുതിയ ഒരാനുഭവമാകും എന്ന് ടീസർ ലോഞ്ചിൽ മോഹൻ ബാബു അഭിപ്രായപ്പെട്ടു. ജൂലൈ മുതൽ എല്ലാ തിങ്കളാഴ്ചയും കണപ്പയുടെ അപ്ഡേറ്റുകൾ പുറത്തുവിടും എന്ന് നായകൻ വിഷ്ണു മഞ്ചു ഉറപ്പ് നല്കി. തന്റെ പ്രതീക്ഷകൾക്കപ്പുറം താരങ്ങൾ അഭിനയിച്ചു എന്നും ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടുമെന്നാണ് വിശ്വാസം എന്നും സംവിധായകൻ മുകേഷ് കുമാർ പറഞ്ഞു. പി ആർ ഒ – ശബരി