in

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഫാൻ്റസി ആക്ഷൻ-അഡ്വഞ്ചർ ‘വിശ്വംഭര’യിൽ കുനാൽ കപൂർ ജോയിൻ ചെയ്തു…

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഫാൻ്റസി ആക്ഷൻ-അഡ്വഞ്ചർ ‘വിശ്വംഭര’യിൽ കുനാൽ കപൂർ ജോയിൻ ചെയ്തു…

മെഗാസ്റ്റാർ ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രമായ ‘വിശ്വംഭര’യുടെ അണിയറപ്രവർത്തകർ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന അപ്ഡേറ്റുകൾ ആണ് പുറത്തുവിടുന്നത്. ഈ ചിത്രത്തിന്റെ താരനിരയിലേക്ക് ബോളിവുഡ് നടൻ കുനാൽ കപൂരും ചേരുകയാണ്. യു വി ക്രിയേഷൻസിന്റെ ബാനറിൽ നിർമിച്ച് വസിഷ്ഠ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷ കൃഷ്ണനും അഷിക രംഗനാഥും ആണ് നായികമാരായി എത്തുന്നത്.

ടീമിനൊപ്പം കുനാൽ ചേർന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ബോളിവുഡിൽ രംഗ് ദേ ബസന്തി, ഡോൺ 2, ഡിയർ സിന്ദഗി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച കുനാൽ കപൂർ മുൻപ് ദേവദാസ് എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചിരുന്നു. ജയരാജ് സംവിധാനം ചെയ്ത വീരം എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ 2016ൽ മലയാളത്തിലും കുനാൽ അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ പുതിയ ചിത്രമായ വിശ്വംഭരയിൽ അദ്ദേഹം പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ഒരു ഫാൻ്റസി ആക്ഷൻ-അഡ്വഞ്ചറായി ഒരുങ്ങുന്ന ‘വിശ്വംഭര’ ബിഗ് ബജറ്റിൽ ആണ് നിർമ്മിക്കുന്നത്. ഉയർന്ന നിലവാരമുള്ള വിഎഫ്എക്‌സും ത്രില്ലിംഗ് ആക്ഷൻ സീക്വൻസുകളും ഉള്ള ചിത്രത്തിൽ മികച്ച താരങ്ങളും അണിയറപ്രവർത്തകരും ആണ് അണിനിരക്കുന്നത്. വിക്രം, വംശി, പ്രമോദ് എന്നിവരാണ് നിർമാതാക്കൾ. 2025 ജനുവരി 10ന് ചിത്രം തീയേറ്റയറുകളിലെത്തും. മ്യുസിക്ക് – എം എം കീരവാണി, ഛായാഗ്രഹണം – ചോട്ടാ കെ നായിഡു, പി ആർ ഒ – ശബരി

ചടുലമായ ആക്ഷൻ രംഗങ്ങൾ, അദിവി ശേഷിന്റെ ‘ഡക്കോയിറ്റ്’ ചിത്രീകരണം പുരോഗമിക്കുന്നു; ശ്രുതി ഹാസനും ടീമിനൊപ്പം ചേർന്നു…

മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ ഒന്നിക്കുന്നു; ആരാധകർക്ക് ട്രീറ്റ് ഒരുക്കി വിഷ്ണു മഞ്ചുവിന്റെ ‘കണ്ണപ്പ’ ടീസർ…