in

“റോളക്സിന് ഇരിക്കട്ടെ ഒരു റോളക്സ് വാച്ച്”, സൂര്യയ്ക്ക് കമലിന്റെ സമ്മാനം…

“റോളക്സിന് ഇരിക്കട്ടെ ഒരു റോളക്സ് വാച്ച്”, സൂര്യയ്ക്ക് കമലിന്റെ സമ്മാനം…

വിക്രം എന്ന ചിത്രം വലിയ വിജയ കുതിപ്പ് ബോക്സ് ഓഫീസിൽ നടത്തുമ്പോൾ കമൽ ഹാസൻ അത് ആഘോഷക്കിയത് സംവിധായകൻ ലോകേഷ് കനാഗരാജിന് ഒരു ലെക്സസ് കാർ സമ്മാനം നൽകിയാണ്. ഇപ്പോളിതാ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയ സൂപ്പർതാരം സൂര്യയ്ക്ക് ഒരു സമ്മാനവുമായി എത്തിയിരിക്കുക ആണ് കമൽ ഹാസൻ.

വിക്രമിൽ റോളക്‌സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൂര്യയ്ക്ക് കമൽ സമ്മാനിച്ചത് ഒരു റോളക്‌സ് വാച്ച് ആണ്. കമല്‍ ഹാസനില്‍ നിന്ന് സമ്മാനം വാങ്ങിക്കുന്ന ചിത്രം സൂര്യ ട്വിറ്ററില്‍ ആരാധകര്‍ക്കായി പങ്കുവെച്ചു. ‘ഇത് പോലെയുള്ള നിമിഷങ്ങള്‍ ആണ് ജീവിതം മനോഹരമാക്കുന്നത്. റോളക്സ് സമ്മാനിച്ചതിന് നന്ദി അണ്ണാ’ എന്ന കാപ്ഷന്‍ നല്‍കിയാണ്‌ സൂര്യ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ജോഡികളായി തിളങ്ങി ടോവിനോയും കീർത്തിയും; ‘വാശി’യിലെ ഗാനം…

വില്ലന്മാരെ അടിച്ചു തൂക്കി ബാലയ്യ; പിറന്നാൾ സമ്മാനമായി 107-ാം ചിത്രത്തിന്റെ ടീസർ…