in

“ജോഡികളായി ചിരിയോടെ മമ്മൂട്ടിയും ജ്യോതികയും”; കാതൽ ഫസ്റ്റ് ലുക്ക് പുറത്ത്…

“ജോഡികളായി ചിരിയോടെ മമ്മൂട്ടിയും ജ്യോതികയും”; കാതൽ ഫസ്റ്റ് ലുക്ക് പുറത്ത്…

ജിയോ ബേബി ഒരുക്കുന്ന ‘കാതൽ – ദ് കോറ്’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുക ആണ്. തമിഴ് നടി ജ്യോതിക മമ്മൂട്ടിയുടെ നായികയായി എത്തുന്നു എന്ന പ്രത്യേകതയോടെ ഈ ചിത്രം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. ചിത്രം പ്രഖ്യാപിച്ചപ്പോൾ പുറത്തുവിട്ട ടൈറ്റിൽ പോസ്റ്ററിൽ ഇരു താരങ്ങളും ഒന്നിച്ചുളള ഒരു വിന്റേജ് ഫോട്ടോ ആയിരുന്നു കാണാൻ കഴിഞ്ഞത്. ഇപ്പോളിതാ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുക ആണ്. ചിരിയോടെ ഒരു വീടിന്റെ സിറ്റ് ഔട്ടിൽ ഇരിക്കുന്ന മമ്മൂട്ടിയെയും ജ്യോതികയെയും ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഒരു ഫാമിലി ചിത്രം തന്നെ പ്രതീതി ആണ് കാതലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന് ലഭിക്കുന്നത്.

മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ബാനർ ആയ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. എസ്. ജോർജ്ജ് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ആദർശ് സുകുമാരനും പോൾസൺ സ്‌കറിയും ചേർന്നാണ് കാതലിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഫ്രാൻസ് ലൂയിസ് ആണ്. സംഗീതം മാത്യൂസ് പുളിക്കൻ ആണ് ഒരുക്കുക. ഷാജി നടുവിൽ ആണ് ആർട്ട് ഡയറക്ടർ. മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ പ്രൊഡക്ഷൻ ആണ് ഈ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം ആണ് മമ്മൂട്ടി കമ്പനിയുടെ ആദ്യ നിർമ്മാണ സംരംഭം. ചിത്രീകരണം പൂർത്തിയായി റിലീസിന് തയ്യാറെടുക്കുക ആണ് ഈ ചിത്രം. മമ്മൂട്ടി കമ്പനിയുടെ ആദായ റിലീസ് ചിത്രം രണ്ടാമത്തെ ചിത്രമായ റോഷാക്ക് ആണ്. തിയേറ്റർ റിലീസിന് ശേഷം ഈ ചിത്രമിപ്പോൾ ഒടിടിയിലും റിലീസ് ആയിരിക്കുക ആണ്. കാതൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ:

‘അവതാർ 2’ മലയാളത്തിലും, ഇന്ത്യയിൽ 6 ഭാഷകളിൽ റിലീസ്; നിർമ്മാതാവിന്റെ പ്രഖ്യാപനം…

കൊത്ത കാർണിവലിൽ ചുവട് വെച്ച് റിതിക സിംഗ്; ‘കിംഗ്‌ ഓഫ് കൊത്ത’യിലെ ഗാനം പൂർത്തിയായി…