in

‘അവതാർ 2’ മലയാളത്തിലും, ഇന്ത്യയിൽ 6 ഭാഷകളിൽ റിലീസ്; നിർമ്മാതാവിന്റെ പ്രഖ്യാപനം…

‘അവതാർ 2’ മലയാളത്തിലും, ഇന്ത്യയിൽ 6 ഭാഷകളിൽ റിലീസ്; നിർമ്മാതാവിന്റെ പ്രഖ്യാപനം…

ബിഗ് സ്ക്രീനിൽ മഹാ അത്ഭുതങ്ങൾ സൃഷ്ടിക്കും എന്ന് ലോകമെമ്പാടുമുള്ള പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ചിത്രമാണ് ‘അവതാർ: ദ് വേ ഓഫ് വാട്ടർ’. ജയിംസ് കാമറൂൺ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം 2009ൽ പുറത്തിറങ്ങിയ അവതാറിന്റെ രണ്ടാം ഭാഗം ആണ്. ഒന്നാം ചിത്രത്തെ പോലെ തന്നെ ബോക്സ് ഓഫീസിലും ബിഗ് സ്ക്രീൻ സിനിമാ കാഴ്ചയിലും ചിത്രം വിസ്മയം തീർക്കും എന്ന പ്രതീക്ഷയാണ് സിനിമാ നിരൂപകർക്കും ആരാധകർക്കും ഉള്ളത്. ഡിസംബർ 16 ന് ആണ് ചിത്രത്തിന്റെ തിയേറ്റർ റിലീസ്. ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ആയിരുന്നു. വിവിധ ഇന്ത്യൻ ഭാഷകളിലും ട്രെയിലർ ലഭ്യമായിരുന്നു. ഇപ്പോളിതാ ഈ ചിത്രത്തെ സംബന്ധിച്ച് ഇന്ത്യൻ ആരാധകർക്ക് ആവേശം നൽകുന്ന ഒരു അപ്‌ഡേറ്റ് അവതാർ വിന്റെ നിർമ്മാതാവിൽ നിന്ന് വന്നിരിക്കുക ആണ്.

ഇന്ത്യയിൽ അവതാർ 2 ആറ് ഭാഷകളിൽ റിലീസ് ചെയ്യും എന്ന് പ്രഖ്യാപിച്ചിരിക്കുക ആണ് നിർമ്മാതാക്കളിൽ ഒരാളായ ജോൺ ലാൻഡോ. ഇംഗ്ളീഷ് കൂടാതെ മലയാളം ഉൾപ്പെടെയുള്ള 5 ഇന്ത്യൻ ഭാഷകളിൽ ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ട്വീറ്റിലൂടെ കന്നഡ പതിപ്പിന്റെ ട്രെയിലർ പുറത്തിറക്കി കൊണ്ടാണ് നിർമ്മാതാവ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യം തന്നെ വിസ്മയിപ്പിക്കുന്നു എന്നും ഇന്ത്യയിൽ ആറ് ഭാഷകളിൽ പ്രേക്ഷകർ എക്സ്‌പീരിയൻസ് ചെയ്യാൻ പോകുന്നതിൽ ആവേശത്തിൽ ആണ് താൻ എന്നും ജോൺ ട്വീറ്റ് ചെയ്യുന്നു. ഡിസംബർ 16ന് പാൻഡോറയിലേക്കുള്ള മടക്കം ആഘോഷിക്കാം എന്നും അദ്ദേഹം കുറിക്കുന്നു. ഇംഗ്ളീഷ് കൂടാതെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ ആണ് ചിത്രം തിയേറ്ററുകൾ എത്തുന്നത്. മലയാളം ട്രെയിലർ കാണാം:

കാർത്തിയുടെ സ്പൈ ത്രില്ലർ ചിത്രം സർദാറിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു…

“ജോഡികളായി ചിരിയോടെ മമ്മൂട്ടിയും ജ്യോതികയും”; കാതൽ ഫസ്റ്റ് ലുക്ക് പുറത്ത്…