ഇരട്ട വേഷത്തിൽ എൻടിആർ, വില്ലനായി സൈഫ് അലി ഖാൻ; ‘ദേവര’ ട്രെയിലർ ട്രെൻഡ് ആവുന്നു…
സംവിധായകൻ കൊരട്ടല ശിവയും നായകൻ ജൂനിയർ എൻടിആറും ഒന്നിക്കുന്ന ‘ദേവര’യുടെ ട്രെയിലർ പുറത്തിറങ്ങി. പവർ ഫുൾ ഡയലോഗുകളാലും കിടിലൻ ആക്ഷൻ രംഗങ്ങളാലും സമ്പന്നമായ ട്രെയിലർ ഗംഭീര ദൃശ്യവിരുന്ന് ഉറപ്പ് നൽകുന്നുണ്ട്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ട്രെയിലർ ആണിപ്പോൾ റിലീസായിരിക്കുന്നത്. ആദ്യഭാഗം തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് സെപ്റ്റംബർ 27ന് തിയറ്ററുകളിലെത്തും.
യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്ന് നിർമ്മിക്കുന്ന ‘ദേവര’ നന്ദമുരി കല്യാൺ റാമാണ് അവതരിപ്പിക്കുന്നത്. എൻടിആർ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഭൈര എന്ന വില്ലൻ കഥാപാത്രമായ് സൈഫ് അലി ഖാൻ അഭിനയിക്കുന്നു. ചിത്രത്തിലെ നായിക വേഷം ബോളീവുഡ് താരം ജാൻവി കപൂറാണ് കൈകാര്യം ചെയ്യുന്നത്. ദേവര എന്ന ടൈറ്റിൽ കഥാപാത്രം കൂടാതെ ദേവരയുടെ മകന്റെ വേഷത്തിലും എൻടിആർ എത്തുന്നുണ്ട്. ട്രെയിലർ:
പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ആദ്യഗാനം ‘ഫിയർ സോങ്ങ്’ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോൾ രണ്ടാമത്തെ ഗാനം ‘ചുട്ടമല്ലെ’ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മൂന്നാമത്തെ ഗാനമായ ‘ദാവൂദി’ക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഛായാഗ്രഹണം: രത്നവേലു ഐ എസ് സി, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, പിആർഒ: ആതിര ദിൽജിത്ത്.