in

ഇതുവരെ കാണാത്ത മേക്കോവറിൽ സംയുക്ത മേനോൻ; ‘സ്വയംഭൂ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…

ഇതുവരെ കാണാത്ത മേക്കോവറിൽ സംയുക്ത മേനോൻ; ‘സ്വയംഭൂ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…

തെലുങ്ക് താരം നിഖിൽ പ്രധാന വേഷത്തിൽ എത്തുന്ന ‘സ്വയംഭൂ’ എന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്ന സംയുക്ത മേനോന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സംയുക്തയ്ക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ടാണ് ഈ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രണ്ട് നായികമാർ ആണ് ഉള്ളത്. സംയുക്തയെ കൂടാതെ നഭാ നടേഷ് ആണ് മറ്റൊരു നായിക.

വലിയ ക്യാൻവാസിൽ വമ്പൻ ബജറ്റിൽ ഉയർന്ന സാങ്കേതിക നിലവാരത്തോടെ ഒരുക്കുന്ന ഒരു പീരിയോഡിക് വാർ ഡ്രാമ ആണ് ഈ ചിത്രം. നിഖിൽ ഒരു ഇതിഹാസ യോദ്ധാവിന്റെ വേഷത്തിൽ എത്തുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. ഒരു പരിചയും വില്ലും അമ്പും കയ്യിലേന്തി ധീരതയോടെ പോരാടുന്ന സംയുക്തയെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ കഴിയുന്നത്.

നിഖിൽ നായകനാവുന്ന ഇരുപതാമത്തെ ചിത്രമായ സ്വയംഭൂവിന്
സംവിധായകൻ ഭരത് കൃഷ്ണമാചാരി തന്നെയാണ് രചന നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, പ്രൊഡക്ഷൻ ഡിസൈനർ- എം. പ്രഭാകരൻ, സഹനിർമ്മാതാക്കൾ- വിജയ് കാമിസെട്ടി, ജി. ടി. ആനന്ദ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി.

ഇരട്ട വേഷത്തിൽ എൻടിആർ, വില്ലനായി സൈഫ് അലി ഖാൻ; ‘ദേവര’ ട്രെയിലർ ട്രെൻഡ് ആവുന്നു…

പ്രപഞ്ച സൃഷ്ടാവായി മോഹൻലാൽ; ടൊവിനോ ചിത്രം A.R.M ബിഗ് അപ്‌ഡേറ്റ് പുറത്ത്