“ലാലേട്ടന്‍റെ കിടിലൻ വേഷമാണ് അത്, ഇന്ററസ്റ്റിങ് സ്ക്രിപ്റ്റും”, എലോണിനെ കുറിച്ച് ജേക്സ് ബിജോയ്

വലിയ ഒരു ഇടവേളയ്ക്ക് ശേഷം മാസ് സിനിമകളുടെ സംവിധായകൻ ഷാജി കൈലാസ് തിരിച്ചു വരികയാണ്. പൃഥ്വിരാജിനെ നായകനാക്കി കടുവയും മോഹൻലാലിനെ നായകനാക്കി എലോണും ആണ് ഷാജി കൈലാസിന്റെ തിരിച്ചുവരവിന് കളം ഒരുക്കുന്ന ചിത്രങ്ങൾ. മാസ് സിനിമയായി തന്നെ കടുവ ഒരുങ്ങുമ്പോൾ എലോണിനെ പറ്റിയുള്ള വിവരങ്ങൾ ആരാധകർക്ക് സസ്പൻസ് ആയി നിലനിൽക്കുകയാണ്.
എലോണിന് സംഗീതം ഒരുക്കുന്ന ജേക്‌സ് ബിജോയ് ചില കാര്യങ്ങൾ ക്ലബ്ബ് എഫ് എമ്മിൽ പങ്കുവെച്ചത് ശ്രദ്ധ നേടുകയാണ്. പുതിയ ചിത്രങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ആണ് എലോണിനെ കുറിച്ച് ജേക്സ് ബിജോയ് സംസാരിച്ചത്.എലോൺ ഷാജി കൈലാസിന്റെ കം ബാക്ക് ചിത്രമാണെന്നും വളരെ ഇന്ററസ്റ്റിങ് ആയിട്ടുള്ള സ്ക്രിപ്റ്റ് ആണ് ചിത്രത്തിന് ഉള്ളത് എന്നും ജേക്‌സ് ബിജോയ് പറയുന്നു. ജേക്സ് ബിജോയുടെ വാക്കുകൾ:
“എലോൺ ഷാജി സാറിന്റെ കം ബാക്ക് സിനിമ ആയിരിക്കും. ലാലേട്ടന്റെ കിടിലൻ വേഷമായിരിക്കും അത്. ഓൾ ഔട്ട് ലാലേട്ടൻ. ലാലേട്ടൻ എലോൺ. ഒറ്റ ഒരാൾ മാത്രമാണോ എന്നത് ഞാൻ പറയുന്നില്ല. അതൊരു സസ്പൻസ് ആണ്. വളരെ ഇന്ററസ്റ്റിങ് ആയിട്ടുള്ള സ്ക്രിപ്റ്റ് ആണ്. ലാലേട്ടന് ഒപ്പമുളള എന്റെ ആദ്യ ചിത്രമാണ്.”
രാജേഷ് ജയരാമൻ തിരക്കഥ ഒരുക്കിയ ചിത്രം നിർമ്മിച്ചത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. അഭിനന്ദൻ രാമാനുജം ആണ് ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിങ് ഡോൺ മാക്സ്.