in

5 താരങ്ങൾ ചേർന്ന് പുറത്തിറക്കിയത് 5 വ്യത്യസ്ത പോസ്റ്ററുകൾ; കൗതുകമായി ‘ആനന്ദ് ശ്രീബാല’യുടെ പോസ്റ്റർ ലോഞ്ച്…

5 താരങ്ങൾ ചേർന്ന് പുറത്തിറക്കിയത് 5 വ്യത്യസ്ത പോസ്റ്ററുകൾ; കൗതുകമായി ‘ആനന്ദ് ശ്രീബാല’യുടെ പോസ്റ്റർ ലോഞ്ച്…

സംവിധായകൻ വിനയന്റെ മകനും സിനിമാ നടനുമായ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആനന്ദ് ശ്രീബാല’. മാളികപ്പുറം, 2018 എന്നീ ബ്ലോക്ക് ബസ്റ്റർ വിജയ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും അപർണ്ണ ദാസും പ്രധാന വേഷങ്ങളിൽ എത്തുന്നത്. തിരക്കഥ ഒരുക്കുന്നത് അഭിലാഷ് പിള്ളയാണ്. റിലീസിന് തയ്യാറാകുന്ന ഈ ചിത്രത്തിന്റെ വ്യത്യസ്തമായ ഒരു പോസ്റ്റർ ലോഞ്ചിനാണ് സോഷ്യൽ മീഡിയ ഇന്ന് സാക്ഷ്യം വഹിച്ചത്.

അഞ്ച് സിനിമാ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആനന്ദ് ശ്രീബാലയുടെ അഞ്ച് വ്യത്യസ്ത പോസ്റ്ററുകളാണ് ഇന്ന് പുറത്തു വന്നത്. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ബേസിൽ ജോസഫ്, മമിത ബൈജു, നസ്ലിൻ എന്നിവരുടെ പേജുകളിലൂടെ ആയിരുന്നു പോസ്റ്ററുകൾ ലോഞ്ച് ചെയ്തത്. അഞ്ച് വ്യത്യസ്ത പോസ്റ്ററുകൾ ഒരേ സമയം ലോഞ്ച് ചെയ്തത് പ്രേക്ഷകർക്ക് കൗതുകമായി.

ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടി സംഗീത, ഏറെ നാളുകൾക്കു ശേഷം ഒരു മലയാള സിനിമയിൽ മുഴുനീള വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സൈജു കുറുപ്പ്, സിദ്ദിഖ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്,സംഗീത, മനോജ് കെ യു,ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു,മാളവിക മനോജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

രഞ്ജിൻ രാജാണ് ആനന്ദ് ശ്രീബാലയ്ക്ക് സംഗീതം ഒരുക്കുന്നത്. വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കിരൺ ദാസാണ്. പ്രൊഡക്ഷൻ കൺട്രോളർ – ഷാജി പട്ടിക്കര, പി ആർ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ഡിസൈൻ – ഓൾഡ് മോങ്ക്സ്. പോസ്റ്ററുകൾ:

മമ്മൂട്ടിയുടെ നായികയായി സാമന്ത മലയാളത്തിൽ; ഗൗതം വാസുദേവ് മേനോൻ ചിത്രം ജൂൺ 15 ന് ചെന്നൈയിൽ?

ചടുലമായ ആക്ഷൻ രംഗങ്ങൾ, അദിവി ശേഷിന്റെ ‘ഡക്കോയിറ്റ്’ ചിത്രീകരണം പുരോഗമിക്കുന്നു; ശ്രുതി ഹാസനും ടീമിനൊപ്പം ചേർന്നു…