ഐഎൻഎസ് വിക്രാന്ത് കാണാൻ മോഹൻലാൽ എത്തി; ചിത്രങ്ങളും വീഡിയോയും വൈറൽ…
ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് കാണാൻ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ കൊച്ചിൻ ഷിപ്പ്‌യാർഡിൽ എത്തി. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാലിന് ഒപ്പം മേജർ രവിയും ഉണ്ടായിരുന്നു. ഇന്ത്യയുടെ അഭിമാനമായ വിക്രാന്തിന്റെ പശ്ചാത്തലത്തിൽ നാവിക സേനാംഗങ്ങൾക്ക് ഒപ്പമുള്ള മോഹൻലാലിന്റെ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുക ആണ്.
ഇന്ന് വൈകുന്നേരം നാല് മണിയോടെ ആണ് മോഹൻലാൽ കൊച്ചിൻ ഷിപ്പ്‌യാർഡിൽ എത്തിയത്. അദ്ദേഹത്തിന് സേനയുടെ ഉന്നത ഉദ്യോഗസ്ഥൻ മോമന്റോയും കൈമാറി. കഴിഞ്ഞ മാസമായിരുന്നു നിർമ്മാതാക്കളായ കൊച്ചിൻ ഷിപ്പ്‌യാർഡ് നാവിക സേനയ്ക്ക് ഐഎൻഎസ് വിക്രാന്ത് കൈമാറിയത്. ചിത്രങ്ങളും വീഡിയോകളും കാണാം: