“അവര് തിരുമ്പി വരണം”; സേനാപതി വീണ്ടും അവതരിക്കുന്നു, ആവേശമായി ‘ഇന്ത്യൻ 2’ ട്രെയിലർ…

1996-ൽ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ എല്ലാം സ്വന്തം പേരിലാക്കി ബ്ലോക്ക് ബസ്റ്റർ ഹിറ്റടിച്ച ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ തുടർച്ചയായി ഇന്ത്യൻ 2 വരികെയാണ്. ഉലകനായകൻ കമൽഹാസനെ നായകനാക്കി സംവിധായകൻ ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ഒരിക്കൽ കൂടി അഴിമതിക്കെതിരെ പോരാടുന്ന സ്വാതന്ത്രസമര സേനാനിയായ സേനാപതിയെന്ന വൃദ്ധൻറെ റോളിൽ കമൽഹാസൻ ഒരിക്കൽ കൂടി പ്രതീക്ഷപ്പെടുകയാണ് ഈ ചിത്രത്തിലൂടെ.
സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചും അവ പരിഹരിക്കാനുള്ള നടപടികളുടെ അഭാവത്തെക്കുറിച്ചും വിലപിച്ചുകൊണ്ടാണ് ഇന്ത്യൻ 2 ൻ്റെ ട്രെയിലർ ആരംഭിക്കുന്നത്. ഈ നിരാശ കുറ്റവാളികളെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും വീഴ്ത്താനുള്ള ഒരു വിജിലൻ്റിനുള്ള ആഗ്രഹമായി മാറുന്നു. ആ ആഗ്രഹം ഇന്ത്യൻ അഥവാ സേനാപതിയിലേക്ക് എത്തുന്നു എന്ന തരത്തിലാണ് ട്രെയിലർ കട്ട്സ്. സാമൂഹിക നീതിയുടെയും വിപ്ലവത്തിൻ്റെയും പ്രമേയങ്ങൾ പര്യവേക്ഷണം ചെയ്യുന്ന ഒരു സിനിമ എന്ന സൂചന ആണ് ട്രെയിലർ നല്കുന്നത്. ട്രെയിലർ:
എസ് ജെ സൂര്യ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, ബോബി സിംഹ, തുടങ്ങി മികച്ച അഭിനേതാക്കൾ അണിനിരക്കുന്ന ‘ഇന്ത്യൻ 2’വിന്റെ തിരക്കഥ ബി ജയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ തുടങ്ങിയ എഴുത്തുകാരുമായി ചേർന്നാണ് സംവിധായകൻ ശങ്കർ തയ്യാറാക്കിയത്. സംവിധായകൻ ശങ്കർ തന്നെയാണ് കഥ ഒരുക്കിയത്.
ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനും റെഡ് ജെയന്റ് മൂവീസും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്. ജൂലൈ 12ന് ആണ് ചിത്രത്തിന്റെ റിലീസ്. ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, ആക്ഷൻ: അൻബറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സിൽവ, ഡിസ്ട്രിബ്യുഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്, പിആർഒ: ശബരി.