സേനാപതിയുടെ ബ്രഹ്മാണ്ഡ വരവിന് തീയതി കുറിച്ചു; ‘ഇന്ത്യൻ 2’ ജൂലൈ 12ന്, 6 മാസത്തിന് ശേഷം ‘ഇന്ത്യൻ 3’ വരും…
ഉലകനായകൻ കമൽ ഹാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഇന്ത്യൻ 2 ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ശങ്കർ സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ബ്രഹ്മാണ്ഡ ചിത്രം ജൂലൈ 12 നാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം റെഡ് ജയ്ൻറ്റ് മൂവീസ് കൂടി ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം ഉടൻ തന്നെ റിലീസ് ചെയ്യുമെന്നും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു.
അടുത്ത മാസം ട്രെയിലർ ലോഞ്ച് ചെയ്യുന്ന ചിത്രത്തിന് പ്രഖ്യാപിച്ച നാൾ മുതൽക്കേ തന്നെ വലിയ ഹൈപ്പ് ആണ് ഉള്ളത്. 1996 ഇൽ കമൽ ഹാസൻ- ശങ്കർ ടീമിൽ നിന്ന് വന്ന ഇന്ത്യൻ എന്ന ട്രെൻഡ് സെറ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ 2 നൊപ്പം ഇന്ത്യൻ 3 യുടെ ടീസർ കൂടെ അണിയറ പ്രവർത്തകർ റിലീസ് ചെയ്യും. ഇന്ത്യൻ 2 റിലീസ് ചെയ്ത് ആറ് മാസത്തിന് ശേഷം ഇന്ത്യൻ 3 കൂടി റിലീസ് ചെയ്യാനുള്ള ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. രണ്ടാം ഭാഗവും മൂന്നാം ഭാഗവും ശങ്കർ ഒരുമിച്ചാണ് ചിത്രീകരിച്ചത്.
വമ്പൻ താരനിരയാണ് കമൽ ഹാസനൊപ്പം ഇന്ത്യൻ 2 ഇൽ അണിനിരന്നിരിക്കുന്നത്. കാജൽ അഗർവാൾ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ഥ്, കാർത്തിക്, ഗുരു സോമസുന്ദരം, ബോബി- സിംഹ, മനോബാല, ഗുൽഷൻ ഗ്രോവർ, അഖിലേന്ദ്ര മിശ്ര, കല്യാണി എന്നിവരും വേഷമിട്ടിരിക്കുന്നു.
ജയമോഹൻ രചിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയയത് അനിരുദ്ധ് രവിചന്ദർ, കാമറ ചലിപ്പിച്ചത് രവി വർമ്മൻ എന്നിവരാണ്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. സേനാപതി എന്ന കഥാപാത്രവും സേനാപതിയുടെ അച്ഛൻ കഥാപാത്രവുമായി ഇരട്ട വേഷത്തിലാണ് കമൽ ഹാസൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നതെന്നാണ് സൂചന.
#Indian2 Releasing worldwide in cinemas 12th July 2024! #1stSingleFromIndian2@shankarshanmugh @anirudhofficial @LycaProductions #Subaskaran @RedGiantMovies_ @dop_ravivarman @sreekar_prasad @muthurajthangvl #Siddharth @MsKajalAggarwal @Rakulpreet @iam_SJSuryah @Actor_Vivek… pic.twitter.com/KgQSuB6I6V
— Kamal Haasan (@ikamalhaasan) May 19, 2024