ഖുറേഷി എബ്രഹാം ആയി മലയാളത്തിൻ്റെ മോഹൻലാൽ; പിറന്നാൾ സമ്മാനമായി ‘എമ്പുരാൻ’ പോസ്റ്റർ പുറത്ത്…
ഇന്ന് മലയാളത്തിൻ്റെ സ്വന്തം മോഹൻലാലിന് ജന്മ ദിനമാണ്. സൂപ്പർതാരത്തിൻ്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ അപ്ഡേറ്റ്സ് ഇന്ന് ഉണ്ടാവും എന്ന പ്രതീക്ഷയുമായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് ആദ്യ അപ്ഡേറ്റ് എത്തിയിരിക്കുക ആണ്. ലൂസിഫർ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ എമ്പുരാൻ്റെ അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. ഖുറേഷി എബ്രഹാം ആയുള്ള മോഹൻലാലിൻ്റെ പോസ്റ്റർ ആണ് എമ്പുരാൻ ടീം പിറന്നാൾ സമ്മാനമായി എത്തിച്ചിരിക്കുന്നത്.
വളരെ സ്റ്റൈലിഷ് ആയുള്ള ലുക്കിൽ ആണ് മോഹൻലാലിനെ പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ലൂസിഫർ എന്ന ചിത്രത്തിൻ്റെ പോസ്റ്റ് ക്ലൈമാക്സ് സീനിൽ ഖുറേഷി ആയി മോഹൻലാലിനെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി ലൂസിഫർ 2: എമ്പുരാൻ ഒരുക്കുമ്പോൾ ഖുറേഷി എബ്രഹാമിനെ കൂടുതൽ അറിയാൻ പ്രേക്ഷകർക്ക് കഴിയും.
#KhureshiAbraam #L2E #Empuraan
Malayalam | Tamil | Telugu | Kannada | Hindi@PrithviOfficial #muraligopy @antonypbvr @aashirvadcine @Subaskaran_A @LycaProductions @gkmtamilkumaran @prithvirajprod #SureshBalaje #GeorgePius @ManjuWarrier4 @ttovino @Indrajith_S @deepakdev4u… pic.twitter.com/mkMg4Puauu— Mohanlal (@Mohanlal) May 21, 2024