in

‘ഗുരുവായൂരമ്പല നടയിൽ’ വൻ ജന തിരക്ക്; ആദ്യ ദിന കളക്ഷൻ 8 കോടി…

‘ഗുരുവായൂരമ്പല നടയിൽ’ വൻ ജന തിരക്ക്; ആദ്യ ദിന കളക്ഷൻ 8 കോടി…

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ‘ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രം കഴിഞ്ഞ ദിവസം ആണ് തിയേറ്ററുകളിൽ എത്തിയത്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ നേടിയ ഈ ചിത്രത്തിൻ്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് ഇപ്പൊൾ പുറത്തുവന്നിരിക്കുകയാണ്. 8 കോടി രൂപ ആണ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് റിലീസ് ദിനത്തിൽ നേടിയിരിക്കുന്നത്. ആടുജീവിതം എന്ന ചിത്രത്തിന് ശേഷം ഒരു പൃഥ്വിരാജ് ചിത്രം നേടുന്ന ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ ആണ് ഇത്.

ചിത്രം കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം സ്വന്തമാക്കിയത് 3.8 കോടി ആണ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ആദ്യത്തെ ദിന കേരള ബോക്സ് ഓഫീസ് കളക്ഷൻ ആണ് ഇത്. മലൈക്കോട്ടൈ വാലിബൻ (5.85 കോടി), ആടുജീവിതം (5.83 കോടി) എന്നീ ചിത്രങ്ങൾക്ക് ആണ് ആദ്യ രണ്ട് സ്ഥാനങ്ങൾ. റെസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്ന് .55 കോടിയും ചിത്രം നേടിയിട്ടുണ്ട്. ആദ്യ ദിനത്തിൽ മൂപ്പതിനായിരത്തിൽ അധികം ആളുകൾ ആണ് ഗൾഫ് രാജ്യങ്ങളിൽ ചിത്രം കണ്ടത്. 2.46 കോടി ആണ് ഇവിടങ്ങളിൽ നിന്നുള്ള കളക്ഷൻ.

പേര് സൂചിപ്പിക്കുന്ന പോലെ ഗുരുവായൂരമ്പല നടയിൽ നടക്കുന്ന ഒരു ചിത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. അളിയന്മാരായി പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ അഭിനയിച്ച ചിത്രത്തിൽ നിഖില വിമലും അനശ്വര രാജനും ആണ് നായികമാരായി എത്തിയത്. തമിഴ് നടൻ യോഗി ബാബു ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റവും കുറിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സി വി സാരഥയും ചേർന്ന് ആണ് ചിത്രം നിർമ്മിച്ചത്.

Content Highlight: Guruvayoorambala Nadayil First Day Collection Report

‘ടർബോ’ ബജറ്റ് 60 കോടി; ആഗോള ബോക്സ് ഓഫീസ് കീഴടക്കാൻ ചിത്രത്തിന് വമ്പൻ റിലീസ്…

സേനാപതിയുടെ ബ്രഹ്മാണ്ഡ വരവിന് തീയതി കുറിച്ചു; ‘ഇന്ത്യൻ 2’ ജൂലൈ 12ന്, 6 മാസത്തിന് ശേഷം ‘ഇന്ത്യൻ 3’ വരും…