in

ചിത്രത്തിന് പേരും ആയി; ‘ഹൃദയപൂർവം’ പ്രേക്ഷകരുടെ പ്രിയപ്പെട്ട ലാൽ – സത്യൻ ടീം…

ചിത്രത്തിന് പേരും ആയി; ‘ഹൃദയപൂർവം’ പ്രേക്ഷകരുടെ പ്രിയപ്പെട്ട ലാൽ – സത്യൻ ടീം…

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാലും മലയാളികളുടെ പ്രീയപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകൾ ഓരോന്നായി പുറത്തു വന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം ഒരു സൂപ്പർ ഫൺ ചിത്രമായിരിക്കുമെന്നാണ് സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പേരും പുറത്ത് വന്നിരിക്കുകയാണ്. ‘ഹൃദയപൂർവം’ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. നവാഗതനായ സോനു ടി പി രചന നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജസ്റ്റിൻ പ്രഭാകരൻ, കാമറ ചലിപ്പിക്കുന്നത് അനു മൂത്തേടത്ത് എന്നിവരാണ്. സൂഫിയും സുജാതയും അതിരൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഛായാഗ്രാഹകനാണ് അനു മൂത്തേടത്.

അധികം വൈകാതെ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ഈ മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിലെ നായികാ വേഷം ആരാണ് ചെയ്യുന്നതെന്ന വിവരം പുറത്തു വിട്ടിട്ടില്ല. ക്രിസ്മസ് റിലീസായി പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ താരനിരയടക്കമുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് സൂചന. ഒൻപത് വർഷം മുൻപ് റിലീസ് ചെയ്ത ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ- സത്യൻ അന്തിക്കാട് ടീമൊന്നിക്കുന്ന ചിത്രമാണ് ‘ഹൃദയപൂർവം’.

കൊച്ചിയിലും പൂനെയിലുമായാണ് ഈ ചിത്രം ഒരുക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടി പി ബാലഗോപാലൻ എം എ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, അപ്പുണ്ണി, രേവതിക്കൊരു പാവക്കുട്ടി, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേൽപ്പ്, പിൻഗാമി, രസതന്ത്രം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് ടീം.

‘ഇന്ത്യൻ 2’ കേരളാ അഡ്വാൻസ് ബുക്കിംഗ് തുടങ്ങുന്ന ഡേറ്റും സമയവും പ്രഖ്യാപിച്ച് ശ്രീ ഗോകുലം മൂവീസ്…

ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്കർ’ റിലീസ് തീയതിയിൽ മാറ്റം; ചിത്രം നേരത്തെ എത്തും…