in

രജനികാന്ത് ചിത്രത്തിൽ ഫഹദ് ഫാസിൽ ഇല്ല എന്ന് സംവിധായകൻ വ്യക്തമാക്കി

രജനികാന്ത് ചിത്രത്തിൽ ഫഹദ് ഫാസിൽ ഇല്ല എന്ന് സംവിധായകൻ വ്യക്തമാക്കി

രജനികാന്തിന്‍റെ പുതിയ ചിത്രത്തിൽ മലയാളത്തിന്‍റെ യുവ നടൻ ഫഹദ് ഫാസിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഫഹദ് ഫാസിൽ ചിത്രത്തിന്‍റെ ഭാഗമല്ല എന്ന് സംവിധായകൻ കാർത്തിക്ക് സുബ്ബരാജ് തന്നെ ഇപ്പോൾ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രജനികന്തിനൊപ്പം ഈ ചിത്രത്തിൽ വിജയ് സേതുപതിയും ഒരു പ്രധാന വേഷം കൈകാരം ചെയ്യുന്നുണ്ട്. ആക്ഷൻ ഡ്രാമ ആയി ഒരുങ്ങുന്ന ഈ ചിത്രത്തിൽ ബോബി സിംഹ, മേഘ ആകാശ്, സനത് റെഡ്‌ഡി, ദീപക് പരമേശ്‌, മുനിഷ്കാന്ത് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

ഈ ചിത്രത്തിന്‍റെ ആദ്യഘട്ട ചിത്രീകരണം ജൂണിൽ ഡെറാഡൂണിൽ തുടങ്ങിയിരുന്നു. മധുരൈയിൽ രണ്ടാം ഘട്ട ചിത്രീകരണം തുടങ്ങും എന്നാണ് വിവരം. വമ്പൻ ബജറ്റിൽ സൺ പിക്ചർസ് നിർമ്മിക്കുന്ന ഈ ചിത്രം ഈ വർഷം അവസാനത്തോട് കൂടി ചിത്രീകരണം പൂർത്തിയാകും.

അതെ സമയം, വിജയ് സേതുപതിയ്ക്കൊപ്പം ഒന്നിച്ച സൂപ്പർ ഡിലസ് ആണ് ഫഹദിന്‍റെ അടുത്ത തമിഴ് ചിത്രം. സാമന്ത ആണ് ഈ ചിത്രത്തിലെ നായിക.

350 ചിത്രങ്ങള്‍ക്ക് ശേഷവും വാപ്പച്ചി ഇപ്പോഴും വിസ്മയിപ്പിക്കുന്നു: ദുൽഖർ സൽമാൻ

ജനതാ ഹോട്ടൽ

തെലുങ്കിൽ മോഹൻലാലിന് ‘ജനതാ ഗാരേജ്’ എങ്കിൽ ദുൽഖർ സൽമാന് ‘ജനതാ ഹോട്ടൽ’!